| Monday, 27th January 2014, 10:55 am

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്: കേരള സ്‌ട്രൈക്കേഴ്‌സിന് നാല് വിക്കറ്റ് ജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ഹൈദരാബാദ്: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നാലാം സീസണിലെ ആദ്യ മത്സരത്തില്‍ കേരള സ്‌ട്രൈക്കേഴ്‌സിന് നാല് വിക്കറ്റ് ജയം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത തെലുങ്ക് വാരിയേഴ്‌സ് 20 ഓവറില്‍ നിന്ന് 142 റണ്‍സ് നേടി.

38 റണ്‍സ് നേടിയ ആദര്‍ശിന്റെ മികവിലാണ് തെലുങ്ക് വാരിയേഴ്‌സ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരള സ്‌ട്രൈക്കേഴ്‌സ് അനായാസം വിജയം നേടുമെന്ന് കരുതിയെങ്കിലും പെട്ടന്നുള്ള വിക്കറ്റ് വീഴ്ചകള്‍ സ്‌ട്രൈക്കേഴ്‌സിന്റെ നില പരുങ്ങലിലാക്കി.

അവസാന പന്തില്‍ നിന്ന് മൂന്ന് റണ്‍സ് നേടിയാണ് കേരളം വിജയത്തിലെത്തിയത്.

47 പന്തില്‍ നിന്ന് 41 റണ്‍സ് നേടിയ ബിനീഷ് കോടിയേരിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. കേരളത്തിന് വേണ്ടി ബിനീഷ് 2 വിക്കറ്റുകളും നേടി.

Latest Stories

We use cookies to give you the best possible experience. Learn more