| Tuesday, 5th December 2017, 5:12 pm

ആഘോഷം കേരള രഞ്ജി ക്യാമ്പിലും; തമ്പിയളിയനെ കേക്കില്‍ കുളിപ്പിച്ച് സഞ്ജു സാംസണും കൂട്ടുകാരും

എഡിറ്റര്‍

അഹമ്മദാബാദ്: മലയാളികള്‍ക്ക് അഭിമാനമായി ബേസില്‍ തമ്പി. ശ്രീശാന്തിന് ശേഷം ഇന്ത്യന്‍ ടീമിലെത്തുന്ന പേസറും സഞ്ജുവിന് ശേഷം ഈ നേട്ടം കരസ്ഥമാക്കുന്ന മലയാളിയുമായി ബേസില്‍ മാറിയിരിക്കുകയാണ്. ബേസിലിന്റെ സന്തോഷം കേരളാ രഞ്ജി ടീമിലും ആഘോഷമായി മാറിയിരിക്കുകയാണ്.

ഇന്ത്യന്‍ ടീമിന്റെ പടി വാതിലിലുള്ള സഞ്ജു സാംസണെന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം. കേക്ക് മുറിച്ചു കൊണ്ടാണ് ടീം ബേസിലിന്റെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നത്.

ബേസിലിനു പുറമെ ഐ.പി.എല്ലിലെ താരം വാഷിംഗ്ടണ്‍ സുന്ദര്‍, ജയ്ദേവ് ഉനദ്കട്ട്, ദീപക് ഹൂഡ എന്നിവരേയും ടീമിലെടുത്തിട്ടുണ്ട്.
സഞ്ജു സാംസണിന് ശേഷം ഇതാദ്യമായാണ് ഒരു മലയാളി താരം ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്. വിരാട് കോഹ് ലിയ്ക്ക് വിശ്രമം അനുവദിച്ചതിനാല്‍ രോഹിത് ശര്‍മ്മയായിരിക്കും ടീമിനെ നയിക്കുക.

കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ ഗുജറാത്ത് ലയണ്‍സിനായി പുറത്തെടുത്ത പ്രകടനം ബേസിലിനെ സെലക്ടര്‍മാരുടെ ശ്രദ്ധാ കേന്ദ്രമാക്കുകയായിരുന്നു. ഈ പ്രകടനം ബേസിലിന് ഇന്ത്യ എ ടീമില്‍ ഇടം നേടി കൊടുത്തിരുന്നു. ബേസിലും സിറാജും ട്വന്റി-20യ്ക്ക് പറ്റിയ താരങ്ങളാണെന്നായിരുന്നു തീരുമാനത്തിന് ശേഷം സെലക്ടര്‍ എം.എസ്.കെ പ്രസാദ് പറഞ്ഞത്.സിറാജും വാഷിംഗ്ടണും കഴിഞ്ഞ ഐ.പി.എല്ലില്‍ കഴിവു തെളിയിച്ച താരങ്ങളാണ്.

എഡിറ്റര്‍

Latest Stories

We use cookies to give you the best possible experience. Learn more