ന്യൂയോര്‍ക്ക്: എല്‍.ജി.ബി.ടി കമ്മ്യൂണിറ്റിയുടെ സ്വാഭിമാന മാസമായി ജൂണ്‍മാസത്തെ ആഘോഷിക്കുന്നതിന്റെ ഭാഗമായി ഫേസ്ബുക്ക് പുതിയ ആപ് ഇറക്കി. പ്രൈഡിനോട് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുകൊണ്ട് പ്രൊഫൈല്‍ചിത്രം മാറ്റാനുള്ള ആപ്പാണ് ഇറക്കിയത്. കമ്മ്യൂണിറ്റിയെ പ്രതിനിധാനം ചെയ്യുന്ന ബഹുവര്‍ണത്തിലുള്ള മഴവില്‍ ഫ്‌ലാഗ് ചിത്രത്തില്‍ ആലേഖനം (സൂപ്പര്‍ ഇമ്പോസ്) ചെയ്യുന്നവിധമാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്.
സ്വവര്‍ഗ്ഗ പ്രണയികള്‍ക്ക് വിവാഹം ചെയ്യാനുള്ള ഭരണഘടനാപരമായ അവകാശമുണ്ട് എന്നുള്ള അമേരിക്കന്‍ പരമോന്നത കോടതിയുടെ വിധിയെ തുടര്‍ന്നാണ് ഫേസ്ബുക്ക് ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഏറ്റവും ജനകീയമായ സോഷ്യല്‍ മീഡിയ എന്ന നിലയില്‍ ഫേസ്ബുക്കിന്റെ ഈ നിലപാട് ലോകമെങ്ങുമുള്ള എല്‍.ജി.ബി.റ്റി വിഭാഗകങ്ങള്‍ക്കനുകൂലമായ മനോനില വളര്‍ത്താന്‍ സഹായിക്കും. അവരോടുള്ള ഐക്യദാര്‍ഢ്യം വളര്‍ത്താനുപകരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
“ഫേസ്ബുക്ക് പ്രൈഡിനെ അഭിമാനപൂര്‍വ്വം പിന്തുണയ്ക്കുന്നു. പ്രൈഡ് പരിപാടികളില്‍ ലോകമെങ്ങുമുള്ള ഞങ്ങളുടെ തൊഴിലാളികള്‍ അണിചേരുന്നുണ്ട്. ഞങ്ങളുടെ ഓഫീസ് ആഘോഷത്തിന് അനുയോജ്യമാം വിധം അലങ്കരിക്കും” എന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ വിശദീകരിച്ചിട്ടുണ്ട്. ഒപ്പം പ്രൈഡിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് എല്‍.ജി.ബി.റ്റി നിറം ആലേഖനം ചെയ്ത ലൈക്ക് ബട്ടന്‍ ഫേസ്ബുക്ക് ആസ്ഥാനത്ത് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ഈ ആഘോഷങ്ങളുടെ ഭാഗമായാണ് ഫേസ്ബുക്ക് ആപ്പ് നിലവില്‍ വന്നിരിക്കുന്നത്. “Celebrate Pride tool” എന്നാണ് ആപ്പിന്റെ പേര്. തന്റെ സ്വന്തം പ്രൊഫൈലിലൂടെയാണ് ആപ്പ് അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്.
ആപ്പിലൂടെ ആദ്യം പ്രൊഫൈല്‍ ചിത്രം മാറ്റിയ വ്യക്തിയും സാക്ഷാല്‍ സുക്കര്‍ തന്നെ. അദ്ദേഹത്തിന്റെ ഈ അനുഭാവം ലോകത്തുള്ള പ്രൈഡ് കമ്മ്യൂണിറ്റി സ്വാഗതം ചെയ്തിരിക്കുകയാണ്. കഴിഞ്ഞ 11 മണിക്കൂറിനുള്ളില്‍ ആപ്പ് വൈറലായിക്കഴിഞ്ഞു. ലക്ഷക്കണക്കിനുപേര്‍ ഇതിനോടകം തങ്ങളുടെ പ്രഫൈല്‍ ചിത്രം മാറ്റിക്കഴിഞ്ഞു.
1. ഫേസ്ബുക്ക് അക്കൗണ്ട് ലോഗ് ഓണ്‍ ആണ് എന്ന് ഉറപ്പുവരുത്തുക.
2. “Celebrate Pride tool” തുറക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. (ലിങ്ക്)
3. ആവശ്യമെങ്കില്‍: നിങ്ങളുടെ പിക്ചര്‍ ഡിസ്‌ക്രിപ്ഷന്‍ എഡിറ്റ് ചെയ്യുക. നിങ്ങളുടെ നിലപാട് എഴുതിച്ചേര്‍ക്കുക.
4. നീലനിറത്തിലുള്ള “”Use as Profile Picture” ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിനൊപ്പം ആപ്പിളും ഗൂഗിളും എല്‍.ജി.ബി.ടി കമ്മ്യൂണിറ്റിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിത്തിയിട്ടുണ്ട്. വിവിധ തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കാനാണ് കമ്പനികളുടെ പദ്ധതി. വൈറ്റ് ഹൗസ് ഇതിനോടകം തന്നെ മഴവില്‍ നിറത്തില്‍ തങ്ങളുടെ ലോഗോ ഇറക്കിയിട്ടുണ്ട്.
ട്വീറ്ററും ജൂണ്‍മാസം ആഘോഷിക്കാന്‍ തന്നെ തീരിുമാനിച്ചിരിക്കുകയാണ്. വളരെ ലളിതമായി ട്വീറ്ററില്‍ പിന്തുണ അറിയിക്കാവുന്നതാണ്. #LoveWins എന്ന ഹാഷ് ടാഗ് ഉപയോഗിച്ചാല്‍ തന്നെ ഓട്ടോമെറ്റഇക് ആയി മഴവില്‍ നിറത്തോടുകൂടിയ ഒരു ഹേര്‍ട്ട് ചിഹ്നം ട്വീറ്റില്‍ പ്രത്യക്ഷപ്പെടും.
ജൂലൈ 11 ന് തിരുവനന്തപുരത്ത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര നടക്കും. 2009 ജൂലായ് മാസത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 377 വകുപ്പിന് ഡല്‍ഹി ഹൈക്കോടതി നടത്തിയ ചരിത്രപരമായ പുനര്‍വായനയുടെ ഓര്‍മ്മ പുതുക്കാനും ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കും പൊതുസമൂഹത്തിനും ഒന്നിച്ചു വരാനുമുള്ള വേദിയൊരുക്കുന്നതിനുമാണ് ഘോഷയാത്ര സംഘടിപ്പിക്കുന്നത്.
ജൂലൈ 11ന് തിരുവനന്തപുരത്ത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര നടക്കും. സ്വവര്‍ഗാനുരാഗം കുറ്റകൃത്യമാക്കുന്ന ഇന്ത്യന്‍ സിക്ഷാ നിയമം 377ന് സാധുത നല്‍കിയ കോടതിവിധികളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയെങ്ങുമുള്ള ക്വീര്‍ പ്രൈഡ് പരിപാടികള്‍ വളരെ നിര്‍ണായകമായിരിക്കും. പൊതു സമൂഹത്തിലേയ്ക്കുള്ള ലൈംഗിക ന്യൂനപക്ഷങ്ങളുടെ സ്വീകാര്യത സുപ്രധാനമായിരിക്കുന്ന ഒരു ചരിത്ര സന്ദര്‍ഭത്തില്‍ സോഷ്യല്‍ മീഡിയകളിലെ ഇത്തരം ഇടപെടലുകള്‍ക്ക് വളരെയധികം പങ്കു വഹിക്കാനുണ്ട്.