| Sunday, 9th February 2014, 5:00 pm

സിസിഎല്‍: പ്രതീക്ഷയോടെ അമ്മ സ്‌ട്രൈക്കേഴ്‌സ് ഇന്ന് കൊച്ചിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ പ്രതീക്ഷയോടെ അമ്മ സ്‌ട്രൈക്കേഴ്‌സ് ഇന്ന് കലൂര്‍ സ്‌റ്റേഡിയത്തിലിറങ്ങും.

ചെന്നൈ റിനോസാണ് അമ്മ സ്‌ട്രൈക്കേഴ്‌സിന്റെ എതിരാളി. രണ്ട് കളികള്‍ വിജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് താരങ്ങള്‍ ഇന്ന് കളിയ്ക്കിറങ്ങുന്നത്.

വൈകീട്ട് ഏഴിനാണ് കളി തുടങ്ങുന്നത്.

ഇന്നത്തെ കളി അമ്മ സ്‌ട്രൈക്കേഴ്‌സിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമാണ്. ഈ കടമ്പ കൂടി കടന്നാല്‍ ടീമിന് സെമിയിലേക്ക് പ്രവേശിയ്ക്കാം.

എന്നാല്‍ വിശാല്‍ നയിയ്ക്കുന്ന ചെന്നൈ റിനോസ് അത്ര ദുര്‍ബലരായ എതിരാളികളാവാന്‍ സാധ്യതയില്ലെന്നാണ് സംസാരം.

ഈ സീസണില്‍ തെലുങ്കു വാരിയേഴ്‌സിനെ തോല്‍പിച്ചു കൊണ്ടാണ് അമ്മ സ്‌ട്രൈക്കേഴ്‌സ് തുടക്കം കുറിച്ചത്. രണ്ടാമതായി വീര്‍ മറാഠിയേയാണ് ടീം തോല്‍പിച്ചത്.

ക്യാപ്റ്റന്‍ രാജീവ് പിള്ളയും ടീമംഗങ്ങളുമെല്ലാം നല്ല പ്രതീക്ഷയിലാണ്. എങ്കിലും ക്രിക്കറ്റ് കളിയ്ക്കുന്ന ദിവസത്തെ അനുസരിച്ചിരിയ്ക്കുമെന്നാണ്  രാജീവ് പിള്ള കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.

ടീമംഗങ്ങളെല്ലാം നല്ല ഫോമിലാണെന്നും രാജീവ് പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more