ജനുവരി 11നാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്ന് മത്സരങ്ങള്‍ ഇറങ്ങുന്ന ഏകദിന പരമ്പര ആരംഭിക്കുന്നത്. സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും കളത്തില്‍ ഇറങ്ങുന്നത് കാണാന്‍ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഇറങ്ങുമ്പോള്‍ വിരാടിനെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 28000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന ബിഗ് മൈല്‍ സ്റ്റോണാണ് വിരാടിനെ കാത്തിരിക്കുന്നത്.
വിരാട് കോഹ്ലി- Photo: Crictoday/.com
ഈ നേട്ടത്തില്‍ ഇതുവരെ രണ്ടേ രണ്ട് താരങ്ങള്‍ മാത്രമാണ് എത്തിയത്. ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും കുമാര്‍ സംഘക്കാരെയുമാണ് നേരത്തെ ഈ ലിസ്റ്റില്‍ എത്തിയത്. ഇനി വെറും 25 റണ്‍സ് നേടിയാല്‍ വിരാട് കോലിക്കും ഈ റെക്കോഡ് ലിസ്റ്റില്‍ ഇതിഹാസങ്ങള്‍ക്കൊപ്പം സ്ഥാനം നേടാം.
എന്നാല്‍ ഇതിനു പുറമേ മറ്റൊരു റെക്കോഡ് സ്വന്തമാക്കാനും വിരാടിന് അവസരമുണ്ട്. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര റണ്‍സ് നേടിയ രണ്ടാമത്തെ താരമായ കുമാര്‍ സംഗക്കാരയെ വെട്ടാനാണ് വിരാടിനുള്ള മറ്റൊരു അവസരം. ഇതിനായി വിരാടിന് ഇനി 43 റണ്‍സ് മാത്രമാണ് വേണ്ടത്.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ) – 34357 (782 ഇന്നിങ്‌സ്)
കുമാര്‍ സംഗക്കാര (ശ്രീലങ്ക) – 28016 (666)
വിരാട് കോഹ്‌ലി (ഇന്ത്യ) – 27975 (623)
അതേസമയം കിവീസിനെതിരായ 15 അംഗങ്ങളുടെ ഏകദിന സ്‌ക്വാഡ് ഇന്ത്യ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ശുഭ്മന്‍ ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്.
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍* (വൈസ് ക്യാപ്റ്റന്‍), വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്‌സ്വാള്‍
*ഫിറ്റ്നസ് ക്ലിയറന്‍സിന് വിധേയം
Content Highlight: Virat Kohli Can Surpass Kumar Sangakara In Great Record Achievement