ന്യൂദല്‍ഹി: സി.ബി.എസ്.ഇയുടെ പന്ത്രണ്ടാം ക്ലാസ് ചോദ്യപേപ്പര്‍ ചോര്‍ന്നതായി ആരോപണം. ഇന്ന് 10.30 തിന് ആരംഭിച്ച അക്കൗണ്ടന്‍സി ചോദ്യപേപ്പറാണ് ചോര്‍ന്നതായി ആരോപണമുയര്‍ന്നത്.
വാട്‌സ്ആപ്പ് വഴി ചോദ്യപേപ്പര്‍ പ്രചരിച്ചെന്നാണ് ആരോപണം. ഇന്ന് കാലത്ത് ഒമ്പതരയോടെയാണ് ചില രക്ഷിതാക്കള്‍ പരാതിയുമായി എത്തിയത്. ആരോപണമുയര്‍ന്നതിന് പിന്നാലെ സി.ബി.എസ്.ഇ യോഗം ചേര്‍ന്നു.
ചോദ്യപേപ്പറുകള്‍ അതീവ സുരക്ഷയോടെയാണ് തയ്യാറാക്കുന്നതെന്നാണ് സി.ബി.എസ്.ഇ വാദം. ചോദ്യങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിച്ചതായി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യപേപ്പറിന്റെ കോപ്പി തന്നെ വാട്‌സ്ആപ്പില്‍ പ്രചരിച്ചു.
രോഹിണി പ്രദേശത്ത് നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്നാണ് കരുതുന്നത്. പരാതിയുയര്‍ന്ന സാഹചര്യത്തില്‍ ചേര്‍ന്ന് സി.ബി.എസ്.ഇ യോഗം ഇപ്പോഴും തുടരുകയാണ്. ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ചാല്‍ പരീക്ഷ റദ്ദ് ചെയ്യാനാണ് സാധ്യത.
ഡൂൾ ന്യൂസ് സ്പെഷ്യല്‍ വീഡിയോ സ്റ്റോറി കാണാം