| Thursday, 4th October 2018, 9:24 pm

പതിനാറുകാരിയെയും അമ്മയെയും പീഡിപ്പിച്ചു: എ.എസ്.ഐ ഉള്‍പ്പെടെ 18 പേര്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹരിയാന: പതിനാറുകാരിയെയും അമ്മയെയും പീഡിപ്പിച്ചെന്ന പരാതിയില്‍ എ.എസ്.ഐ ഉള്‍പ്പെടെ 18 പേര്‍ക്കെതിരെ കേസെടുത്തു. എ.എസ്.ഐയെ കൂടാതെ ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഹരിയാനയിലെ കൈതാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് പതിനാറുകാരിയും അമ്മയും പീഡിപ്പിക്കപ്പെടുന്നത്. എ.എസ്.ഐ, ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ റാങ്കുകളിലുള്ള പോലീസുകാരാണ് പ്രധാന പ്രതികള്‍. പെണ്‍കുട്ടിയുടെ പരാതിയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Also Read യോഗി ആദിത്യനാഥ് ശക്തനാണ്; ഞാന്‍ കൊല്ലപ്പെട്ടേക്കാം; വെളിപ്പെടുത്തലുമായി യുവതി

എ.എസ്.ഐ തന്നെയും അമ്മയെയും വീട്ടില്‍ വെച്ച് പലവട്ടം പീഡിപ്പിച്ചിട്ടുള്ളതായി പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. മറ്റു പോലീസുകാര്‍ അടക്കമുള്ളവര്‍ ഇതിന് ഒത്താശ ചെയ്തതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. പോക്‌സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.

എന്നാല്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് വക്കീലാണെന്നും അദ്ദേഹം കരുതിക്കൂട്ടി തന്നെയും തന്റെ സഹപ്രവര്‍ത്തകരെയും കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് എ.എസ്.ഐയുടെ വാദം.

Latest Stories

We use cookies to give you the best possible experience. Learn more