| Monday, 19th May 2025, 7:24 am

ഉത്തര്‍പ്രദേശില്‍ ആക്ഷേപകരമായ പരാമര്‍ശത്തോടെ ബി.ആര്‍ അംബേദ്കറുടെ ഫോട്ടോ തൂണില്‍ ഒട്ടിച്ച സംഭവത്തില്‍ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബല്ലിയ: ഉത്തര്‍പ്രദേശില്‍ ബി.ആര്‍ അംബേദ്ക്കറുടെ ചിത്രം ആക്ഷേപകരമായ പരാമര്‍ശത്തോടെ ഇലക്ട്രിക് പോസ്റ്റില്‍ ഒട്ടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ചിത്ബഡഗാവിലാണ് സംഭവം.

തിരിച്ചറിയാത്ത ആളുകള്‍ക്ക് നേരെയാണ് പൊലീസ് കേസെടുത്തത്. പ്രദേശവാസിയായ ലാല്‍ജിയാണ് പരാതി നല്‍കിയത്. പിന്നാലെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.

പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം നടത്തുന്ന പക്ഷം ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തില്‍ ഗുരുവ ഗ്രാമത്തിലെ ബഹുജന്‍ സമാജ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെടുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

പിന്നാലെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും പ്രതിഷേധക്കാരോട് പിരിഞ്ഞുപോവാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഉചിതമായ നടപടിയെടുക്കുമെന്ന് പ്രതിഷേധക്കാര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

Content Highlight: Case filed in Uttar Pradesh over B.R. Ambedkar’s photo pasted on pillar with objectionable remarks

We use cookies to give you the best possible experience. Learn more