തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ചതിന് കെ.എം. ഷാജഹാനെതിരെ കേസ്. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിലാണ് നടപടി. കേരള പ്രവാസി അസോസിയേഷന്‍ വനിതാ നേതാവിന്റെ പരാതിയിലാണ് കേസ്. തിരുവനന്തപുരം സൈബര്‍ പൊലീസാണ് കെ.എം. ഷാജഹാനെതിരെ കേസെടുത്തത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും വനിതാ നേതാവിനെയും കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിനെതിരെയാണ് പരാതി. പോസ്റ്റ് വിവാദമായതോടെ ഖേദപ്രകടനവുമായി കെ.എം. ഷാജഹാന്‍ രംഗത്തെത്തിയിരുന്നു.
‘ഞാന്‍ കഴിഞ്ഞ ദിവസം ഇട്ട ഒരു പോസ്റ്റ് ഉണ്ടാക്കിയ ആശയക്കുഴപ്പം ഇല്ലാതാക്കാനാണ് ഈ പോസ്റ്റ്. ആ പോസ്റ്റില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോടൊപ്പം നില്‍ക്കുന്ന ……….. എന്ന വനിത, രാജേന്ദ്രന്‍ വെള്ളപ്പലത്ത് എന്ന വ്യക്തിയുടെ ഭാര്യയാണ് എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. ആ ഫോട്ടോ ആ വനിതയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നാണ് ഞാന്‍ എടുത്തത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ആ വനിത രാജേന്ദ്രന്‍ വെള്ളപ്പലത്ത് എന്ന വ്യക്തിയുടെ ഭാര്യ അല്ല എന്ന് അറിയാന്‍ കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഞാന്‍ ആ വനിതയോട് നിര്‍വ്യാജം മാപ്പ് ചോദിക്കുന്നു. ചെയ്ത തെറ്റ് ബോധ്യമായ സാഹചര്യത്തില്‍ ഞാന്‍ ആ പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നു,’ കെ.എം. ഷാജഹാന്റെ ഖേദപ്രകടന പോസ്റ്റ്.
Content Highlight: Case filed against KM Shajahan for insulting femininity through social media