| Monday, 7th July 2025, 12:42 pm

മെറ്റ ഗ്ലാസ് ധരിച്ച് പദ്മാനാഭ സ്വാമി ക്ഷേത്രത്തിലെത്തിയ ഗുജറാത്ത് സ്വദേശിക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മെറ്റ ഗ്ലാസ് ധരിച്ച് പദ്മാനാഭ സ്വാമി ക്ഷേത്രത്തിലെത്തിയ ആള്‍ക്കെതിരെ കേസ്. സുരക്ഷ മേഖലയിലെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിനാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗുജറാത്ത് സ്വദേശിയായ സുരേന്ദ്ര ഷായ്‌ക്കെതിരെയാണ് കേസ്.

സുരക്ഷ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് സുരേന്ദ്ര ഷായെ കസ്റ്റഡിയില്‍ എടുത്തത്. സുരേന്ദ്ര ഷാ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു എന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ ക്യാമറയിലൂടെ കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ആദ്യം ഇദ്ദേഹം സുരക്ഷ പരിശോധന പിന്നിട്ട് മുന്നോട്ട് പോയിരുന്നു. എന്നാല്‍ ഇതിന് ശേഷം എമര്‍ജന്‍സി ലൈറ്റ് തെളിയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മെറ്റ ഗ്ലാസ് ധരിച്ചതായി കണ്ടെത്തിയത്.

എന്നാല്‍ ചോദ്യം ചെയ്യലില്‍ ദുരുദ്ദേശത്തോടെയല്ല ഇത്തരം ഒരു ഗ്ലാസ് ധരിച്ചതെന്നും താന്‍ ഇലക്ട്രോണിക് സാധനങ്ങള്‍ വില്‍ക്കുന്ന ഒരു കട നടത്തുന്നയാളാണെന്നും ഇയാള്‍ പറഞ്ഞതായും വിവരമുണ്ട്.

Content Highlight: Case filed against Gujarat native who entered Padmanabha Swamy temple wearing Meta glasses

We use cookies to give you the best possible experience. Learn more