| Thursday, 26th September 2013, 12:29 pm

വിസ നിയമം ലംഘിച്ച യു.എസ് പൗരന്മാര്‍ക്കെതിരെ കോഴിക്കോട് കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കോഴിക്കോട് : വിസ നിയമം ലംഘിച്ച രണ്ട് യു.എസ് പൗരന്മാര്‍ക്കെതിരെ കോഴിക്കോട് പോലീസ് കേസെടുത്തു. അനുമതിയില്ലാതെ മതസംഘടനയുടെ പരിപാടിയില്‍ പ്രസംഗിച്ചതിനാണ് കേസ്.

യു.എസ് പൗരന്മാരായ ഡേവിഡ് ഗ്രാന്‍ഡ്, ഡ്യൂവറ്റ് സേററ്റ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സന്ദര്‍ശക വിസയിലെത്തി ഇവര്‍ മതചടങ്ങുകളില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു.

കോഴിക്കോട് ടാഗോര്‍ ഹാളില്‍ സൗത്ത് ഇന്ത്യന്‍ അസംബ്ലി ഓഫ് ഗോഡ് എന്ന സംഘടനയുടെ പരിപാടിയിലാണ് ഇവര്‍ പ്രഭാഷണം നടത്തിയത്.

ഫോറിനേഴ്‌സ് ആക്ട് ലംഘിച്ചതിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്. ഇവരുടെ പ്രസംഗത്തിന്റെ വീഡിയോ ചിത്രങ്ങളും തെളിവായി പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇരുവരും ഇന്നലെ രാത്രി തന്നെ കോഴിക്കോട് നിന്നും പോയതായാണ് അറിയുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more