| Saturday, 14th March 2015, 8:57 pm

നിയമസഭയിലെ ആക്രമണം: പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നിയമ സഭയില്‍ അരങ്ങേറിയ ആക്രമ സംഭവങ്ങളെത്തുടര്‍ന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ പോലീസ് കേസെടുത്തു. നിയമസഭാ സെക്കട്ടറിയുടെ പരാതിയെത്തുടര്‍ന്നാണ് എം.എല്‍.എമാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

മ്യൂസിയം പോലീസാണ് എം.എല്‍.എമാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് സെക്കട്ടറി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നും പരാതിയില്‍ പറയുന്നു. പേരെടുത്ത് പറയാതെയാണ് എം.എല്‍.എമാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്‌

അഴിമതിക്കേസുകളില്‍ കുറ്റാരോപിതനായ ധനമന്ത്രി കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. നിയമസഭ ഇതുവരെ സാക്ഷ്യം വിഹിച്ചിട്ടില്ലാത്ത സംഭവങ്ങളായിരുന്നു വെള്ളിയാഴ്ച സഭയില്‍ നടന്നിരുന്നത്. ഇരു വിഭാഗവും പരസ്പരം കൈയേറ്റം നടത്തുകയും നിയമസഭയിലെ സ്പീക്കളുടെ ഇരിപ്പിടം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more