| Monday, 17th December 2018, 10:29 am

കാവിയുടുത്ത് ചുരുട്ട് വലിക്കുന്ന പോസ്റ്റര്‍; നടി ഹന്‍സികക്ക് എതിരെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: നടി ഹന്‍സിക മോട്‌വാനിക്ക് എതിരെ കോടതിയില്‍ കേസ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ “മഹാ”യുടെ പോസ്റ്ററാണ് കേസിന് കാരണം. കാവിയുടുത്ത് സന്യാസിമാരുടെ ഇടയില്‍ ഇരുന്ന് ചുരുട്ട് വലിക്കുന്ന പോസ്റ്റാണ് പരാതിക്ക് കാരണമായത്.

തമിഴ്‌നാട്ടിലെ പാട്ടാളി മക്കള്‍ കക്ഷിയിലെ ജാനകിരാമനാണ് പരാതി നല്‍കിയത്. പോസ്റ്റര്‍ പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ജാനകിരാമന്‍ പരാതി നല്‍കിയത്.

ചിത്രത്തിന്റെ സംവിധായകന്‍ യു.ആര്‍ ജമീലിന് എതിരെയും പരാതിയുണ്ട്. ഒരു ആക്ഷന്‍ ത്രില്ലറായി തെലുങ്കിലും തമിഴിലും ഒരുക്കുന്ന “മഹാ” ഹന്‍സികയുടെ 50ാമത് സിനിമയാണ്.

Latest Stories

We use cookies to give you the best possible experience. Learn more