കൊല്ലം: സ്ത്രീത്വത്തെ മാന്യമല്ലാത്ത രീതിയില്‍ അവതരിപ്പിച്ചെന്ന് ആരോപിച്ച് ഗൃഹലക്ഷ്മി മാസികയ്‌ക്കെതിരെ പരാതി. കൊല്ലം സ്വദേശി അഡ്വ. വിനോദ് മാത്യു വില്‍സനാണ് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ലക്കം ഗൃഹലക്ഷ്മി മാസികയുടെ കവര്‍ ചിത്രമായി മറയില്ലാതെ മുലയൂട്ടുന്ന സ്ത്രീയുടെയും കുഞ്ഞിന്റെയും ചിത്രം നല്‍കിയതിനെതിരെയാണ് പരാതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനോദ് ഇക്കാര്യം അറിയിച്ചത്.
ഈ ലക്കം ഗൃഹലക്ഷ്മിയുടെ മുഖ ചിത്രം
മാതൃഭൂമി ഡയറക്ടര്‍ പി.വി ഗംഗാധരന്‍, മാനേജിംഗ് എഡിറ്റര്‍ പി.വി ചന്ദ്രന്‍, എം.പി ഗോപിനാഥ്, മോഡല്‍ ജിലു ജോസഫ് എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. മാന്യമല്ലാതെ സ്ത്രീയെ അവതരിപ്പിച്ച കേസില്‍( Sec 3 and 4 of Indecent Representation of women (Prohibition )Act 1986) 2 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്ന് വിനോദ് മാത്യു പറഞ്ഞു.
Related: മുലയൂട്ടുന്നതിന് ആര്‍ക്കാണ് പേടി?
വിനോദ് മാത്യുവിന് വേണ്ടി അഡ്വ.ജോളി അലക്‌സാണ് കേസ് വാദിക്കുന്നത്. കേസ് കോടതി ഫയലില്‍ സ്വീകരിച്ചെന്നും മൊഴി എടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് 16-ാം തിയ്യതിയിലേക്ക് കേസ് മാറ്റിയതായും അദ്ദേഹം അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം:
കേസ് നമ്പര്‍:cmp 972/2018
കോടതി: കൊല്ലം CJM കോടതി
പരാതിക്കാരന്‍: അഡ്വ:വിനോദ് മാത്യു വില്‍സന്‍
പ്രതികള്‍ 1 – പി .വി ഗംഗാധരന്‍
2-പി.വി ചന്ദ്രന്‍
3 – എം പി ഗോപിനാഥ്
4-ജിലു ജോസഫ്
ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം – Sec 3 and 4 of Indecent Representation of women (Prohibition )Act 1986
കുറ്റം തെളിഞ്ഞാല്‍ ഉള്ള ശിക്ഷ: 2 വര്‍ഷം വരെ തടവ്
പരാതിക്കാരന് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍: അഡ്വ. ജോളി അലക്‌സ്.
കേസ് കോടതി ഫയലില്‍ സ്വീകരിച്ചു, മൊഴി എടുക്കുന്നതിലടക്കമുള്ള നടപടികളിലേക്ക് 16/3/18 ലേക്ക് കേസ് മാറ്റി…
എന്തായാലും നമ്മുക്ക് ഈ നിയമക്കളി കളിച്ച് നോക്കാം……. അല്ല പിന്നെ..
പിന്‍കുറിപ്പ്: അമ്മയുടെ അമ്മിഞ്ഞപ്പാല്‍ കുടിക്കുമ്പോ ഒരിക്കലും കരുതിയിരുന്നില്ല വക്കീല്‍ ആകുമെന്ന്, വക്കീല്‍ ആയപ്പോ കരുതിയില്ല അമ്മിഞ്ഞപ്പാലിനെ വക്രീകരിക്കുന്നതിനെതിരേ കേസ് പ റയേണ്ടി വരുമെന്ന്
പാവം പരാതിക്കാരനായ
ഞാന്‍…….
പിന്നെ ഒരു കാര്യം മറ്റ് ചില പണികള്‍ പിറകേ വരുന്നുണ്ടന്ന് പറയാന്‍ പറഞ്ഞു
നമ്മക്ക് ഇപ്പോ പ്രതികരിക്കാന്‍ ആളെ തല്ലിക്കൊല്ലാനും ,ചീത്ത വിളിക്കാനും ഒന്നും വയ്യപ്പാ !
കുറച്ച് നിയമങ്ങളെപ്പറ്റി കേട്ട് കേള്‍വി ഉണ്ട്..
ചുമ്മാ! ഒരു അക്കാഡമിക്ക് ഇന്ററസ്റ്റ്!
അപ്പോ തുടങ്ങുവാണേ