| Sunday, 16th March 2025, 7:48 pm

കാസ ആര്‍.എസ്.എസിന്റെ മറ്റൊരു മുഖം; മുസ്‌ലിം വിരുദ്ധതയാണ് അവരുടെ മുഖമുദ്ര: എം.വി. ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാസ ആര്‍.എസ്.എസിന്റെ മറ്റൊരു മുഖമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മുസ്‌ലിം വിരുദ്ധതയാണ് അവരുടെ മുഖമുദ്രയെന്നും ഇത് ക്രിസ്ത്യാനികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസിന്റെ നിലപാട് തന്നെയാണ് കാസ കൈകാര്യം ചെയ്യുന്നതെന്നും അവര്‍ ഒരു പാര്‍ട്ടി ഉണ്ടാക്കാന്‍ പോവുകയാണെന്ന് പറയുന്നുണ്ടെന്നും തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായാണിതെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യാനികള്‍ക്കിടയിലാണ് കാസയെങ്കിലും സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള വര്‍ഗീയ ശക്തികളാണ് ഇതിന് പിന്നിലെന്നും ക്രിസ്ത്യാനികളില്‍ മുസ്‌ലിം വിരുദ്ധതയ്ക്കായാണ് ഇതിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാസ വലിയ സ്വാധീനമുള്ളതൊന്നുമല്ലെന്നും എന്നാല്‍ ജനങ്ങളുടെ ഇടയില്‍ കയറി മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കാന്‍ അവര്‍ക്ക് വേഗം കഴിയുമെന്നും ഇത് ആര്‍.എസ്.എസ് പറയുന്നത് ഹിന്ദു രാഷ്ട്രം ഉണ്ടാക്കാനുള്ള ശ്രമമാണെന്നും മറുഭാഗത്ത് ന്യൂനപക്ഷ വര്‍ഗീയതകളാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

Content Highlight: Casa is another face of RSS; Anti-Muslimism is their hallmark: M.V. Govindan

We use cookies to give you the best possible experience. Learn more