| Monday, 5th October 2026, 8:08 am

പരിശീലകനെന്ന നിലയിൽ അവനൊപ്പം പ്രവർത്തിക്കാൻ എനിക്ക് സാധിച്ചില്ല: ആൻസലോട്ടി

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളിലെ ഇതിഹാസ പരിശീലകരിൽ ഒരാളാണ് ഇറ്റാലിയൻ മാനേജർ കാർലോ ആൻസലോട്ടി. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗിലെ മികച്ച ക്ലബ്ബുകൾക്കൊപ്പം ഒരുപിടി മികച്ച താരങ്ങളെ പരിശീലിപ്പിച്ച അനുഭവസമ്പത്ത് ആൻസലോട്ടിക്കുണ്ട്.

പരിശീലകനെന്ന നിലയിൽ തനിക്ക് കോച്ചിങ് ചെയ്യാൻ സാധിക്കാതെ പോയ താരം ആരാണെന്ന് ആൻസലോട്ടി ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. അർജന്റൈൻ ഇതിഹാസം ലയണൽ മെസിയെയാണ് ആൻസലോട്ടി തനിക്ക് പരിശീലിപ്പിക്കാൻ സാധിക്കാതെ പോയ താരമായി തെരഞ്ഞെടുത്തിരുന്നത്. ദി ഒബി വൺ പോഡ്കാസ്റ്റിലൂടെയായിരുന്നു ആൻസലോട്ടി ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.

‘പരിശീലകനെന്ന നിലയിൽ എനിക്ക് ഒപ്പം പ്രവർത്തിക്കാൻ സാധിക്കാതെ പോയ ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് മെസി. എന്റെ കരിയറിൽ ഞാൻ പരിശീലിപ്പിച്ച താരങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ട്. അവരെയെല്ലാം ഞാൻ ഓർക്കാറുണ്ട്. ഞാൻ പരിശീലിപ്പിച്ച ടീമുകൾ, സ്‌ക്വാഡ് ഞങ്ങൾ ഒരുമിച്ച് ചെലവഴിച്ച നല്ല സമയങ്ങൾ എന്നിവയെല്ലാം ഞാൻ ഓർക്കും,’ കാർലോ ആൻസലോട്ടി പറഞ്ഞു.

യൂറോപ്പിലെ ടോപ് ഫൈവ് ലീഗിലെ ഓരോ ക്ലബ്ബിനൊപ്പവും ലീഗ് കിരീടം സ്വന്തമാക്കാൻ ആൻസലോട്ടിക്ക് സാധിച്ചിട്ടുണ്ട്. യൂറോപ്പിലെ ടോപ് ഫൈവ് ലീഗ് കിരീടങ്ങൾ എല്ലാം നേടിയ ആദ്യ മാനേജറും ആൻസലോട്ടി തന്നെയാണ്.

റയൽ മാഡ്രിഡ്, എ.സി മിലാൻ, പാരീസ് സെയ്ന്റ് ജെർമെയ്ൻ, യുവന്റസ്, ബയേൺ മ്യൂണിക്, ചെൽസി തുടങ്ങിയ വമ്പൻ ക്ലബ്ബുകളെയാണ് ആൻസലോട്ടി പരിശീലിപ്പിച്ചത്. അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളടക്കം 28 ട്രോഫികൾ ആണ് തന്റെ മാനേജിങ് കരിയറിൽ ആൻസലോട്ടി സ്വന്തമാക്കിയത്.

ക്ലബ്ബ് തലത്തിൽ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിനെയാണ് ആൻസലോട്ടി അവസാനമായി പരിശീലിപ്പിച്ചത്. റയൽ മാഡ്രിഡിനെ പതിനഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിക്കാനും ആൻസലോട്ടിക്ക് സാധിച്ചിരുന്നു. നിലവിൽ ബ്രസീലിയൻ ദേശീയ ടീമിന്റെ പരിശീലകനാണ് ആൻസലോട്ടി. 2026 ഫിഫ ലോകകപ്പിൽ പ്രീക്വാർട്ടർ വരെ ബ്രസീലിനെ നയിക്കാൻ അൻസലോട്ടിക്ക് സാധിച്ചു.

അതേസമയം ലയണൽ മെസിയും ഐതിഹാസികമായ ഒരു ഫുട്‌ബോൾ കരിയറാണ് പടുത്തുയർത്തിയത്. സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണയിൽ ഒരു അവിസ്മരണീയമായ ഫുട്‌ബോൾ യാത്ര നടത്താൻ മെസിക്ക് സാധിച്ചിരുന്നു. പിന്നീട് ഫ്രഞ്ച് വമ്പൻമാരായ പാരീസ് സെയ്ന്റ് ജെർമെയ്ന് വേണ്ടിയും മെസി പന്തുതട്ടി. നിലവിൽ മെസി മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. അടുത്തിടെ മെസി ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Content Highlight: Carlo Ancelotti talks about Lionel Messi

Latest Stories

We use cookies to give you the best possible experience. Learn more