| Thursday, 13th February 2025, 4:16 pm

ജര്‍മനി മ്യൂണിക്കില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറി; 15 പേര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെര്‍ലിന്‍: ജര്‍മനിയിലെ മ്യൂണിക്കില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറി 15 പേര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മ്യൂണിക്ക് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് അപകടം.

സെന്‍ട്രല്‍ ട്രെയിന്‍ സ്റ്റേഷന് സമീപം ഇത് സംബന്ധിച്ച് ഓപ്പേറഷന്‍ നടക്കുന്നതായും അന്വേഷണം വ്യാപാകമാക്കുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം ഡ്രൈവറെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞതായും ഇയാള്‍ അപകടകാരിയാണെന്ന് കരുതുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വെര്‍ഡി യൂണിയന്‍ സംഘടിപ്പിച്ച പണിമുടക്കുമായി ബന്ധപ്പെട്ട പ്രകടനത്തില്‍ പങ്കെടുത്ത ആളുകളെയാണ് ഈ സംഭവം ബാധിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

നാളെ (വെള്ളിയാഴ്ച)യാണ് മ്യൂണിക്ക് സമ്മേളനം ആരംഭിക്കുന്നത്. വ്യാഴാഴ്ച ഇന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ഉക്രേനിയന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയും എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Content Highlight: Car crashes into crowd in Munich, Germany; 15 people were injured

We use cookies to give you the best possible experience. Learn more