പാര്‍ലമെന്റിനും സൈനികാസ്ഥാനത്തിനും സമീപത്തുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് സൈനികവാഹനങ്ങള്‍ തകര്‍ന്നതായി അനാഡോളു ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് നഗരത്തിലെ ഗതാഗതം തടസപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. വാഹനങ്ങള്‍ കത്തുന്നതിന്റെ ദൃശ്യങ്ങളാണ് തുര്‍ക്കി മാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്.
“രാജ്യത്തിന്റെ ഐക്യത്തിനും ഭാവിക്കും എതിരെയുള്ള ഇത്തരം ആക്രമണങ്ങള്‍ക്കെതികരെ പ്രതികരിക്കുകയെന്നത് ഞങ്ങളുടെ ലക്ഷ്യമാണ്. അത് പുറത്തു നിന്നോ അകത്ത് നിന്നോ ആകട്ടെ ഇത്തരം ആക്രമണങ്ങള്‍ ഞങ്ങളെ കൂടുതല്‍ ശക്തരാക്കുകയേ ഉള്ളൂ.” തതുര്‍ക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എര്‍ഡോഗന്‍ പറഞ്ഞു.