| Sunday, 2nd August 2026, 4:20 pm

കഴിഞ്ഞ നാല് വര്‍ഷമായി ഞങ്ങള്‍ ചെയ്ത കാര്യങ്ങള്‍ പൂര്‍ണമായും പൊളിച്ചെഴുതുന്നത് വലിയ തെറ്റ്: ജോ റൂട്ട്

ശ്രീരാഗ് പാറക്കല്‍

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ മുന്‍ പരിശീലകനായിരുന്ന ബ്രണ്ടന്‍ മക്കെല്ലവും മുന്‍ നായകന്‍ ബെന്‍ സ്റ്റോക്‌സും ടീമില്‍ കൊണ്ടുവന്ന നിരവധി നല്ല മാറ്റങ്ങളുണ്ടെന്നും അത് ക്രിക്കറ്റിനോടുള്ള തങ്ങളുടെ സമീപനത്തെ മാറ്റിമറിച്ചെന്നും ജോ റൂട്ട്. ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്തതിന് പിന്നാലെയാണ് റൂട്ടിന്റെ പ്രസ്താവന.

‘ടീം ആഗ്രഹിക്കുന്ന നിലവാരത്തിലെത്താനും ലോകത്തിലെ മികച്ച ടീമുകള്‍ക്കെതിരെ ദീര്‍ഘകാലം സ്ഥിരതയോടെ മത്സരിക്കാനുമാണ് നമ്മുടെ ലക്ഷ്യം. അതിനായി നിലവിലുള്ള രീതിയെ കാലത്തിനനുസരിച്ച് വികസിപ്പിക്കുകയും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും വേണം.

കഴിഞ്ഞ നാല് വര്‍ഷമായി ഞങ്ങള്‍ ചെയ്ത എല്ലാ കാര്യങ്ങളും പൂര്‍ണമായും പൊളിച്ചെഴുതുന്നതാണ് ഏറ്റവും വലിയ തെറ്റ്. ബെന്‍ സ്റ്റോക്‌സും ബ്രണ്ടന്‍ മക്കെല്ലവും ടീമില്‍ കൊണ്ടുവന്ന നിരവധി നല്ല മാറ്റങ്ങളുണ്ട്. അവര്‍ ക്രിക്കറ്റിനെ കാണുന്ന നമ്മുടെ കാഴ്ചപ്പാടും സമീപനവും തന്നെ മാറ്റിമറിച്ചു,’ ജോ റൂട്ട് പറഞ്ഞു.മുന്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും ജോ റൂട്ടും

അടുത്തിടെയാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമില്‍ പല അഴിച്ചുപണികളും നടത്തിയത്. ബ്രണ്ടന്‍ മക്കെല്ലത്തിന് പകരം പുതിയ പരിശീലകനായി ന്യൂസിലാന്‍ഡ് ഇതിഹാസ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ് ചുമതലയേറ്റിരുന്നു. മാത്രമല്ല ക്യാപ്റ്റന്‍സിയില്‍ നിന്ന് ബെന്‍ സ്റ്റോക്‌സും പിന്‍മാറിയിരുന്നു.

കഴിഞ്ഞ നാല് വര്‍ഷക്കാലം ബ്രെണ്ടന്‍ മക്കെല്ലത്തിന്റെയും സ്റ്റോക്‌സിന്റെയും കീഴില്‍ ബാസ് ബോള്‍ എന്ന ആക്രമണ ക്രിക്കറ്റ് വേര്‍ഷനായിരുന്നു ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇംഗ്ലണ്ട് പിന്തുര്‍ന്നത്. എന്നാല്‍ പല സമയത്തും ബാസ് ബോള്‍ ശൈലി വിമര്‍ശിക്കപ്പെട്ടിരുന്നു.

അതേസമയം ടീമില്‍ അഴിച്ചുപണികള്‍ നടത്തിയ ശേഷം ഇംഗ്ലണ്ട് പാകിസ്ഥാനെതിരെയാണ് റെഡ് ബോള്‍ ക്രിക്കറ്റിന് ഇറങ്ങുന്നത്. ആഗസ്റ്റ് 19നാണ് മത്സരം ആരംഭിക്കുന്നത്. ലീഡ്‌സിലെ ഹെഡ്ഡിങ്‌ലെയിലാണ് മത്സരം. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പര സെപ്റ്റംബര്‍ 13ന് അവസാനിക്കും.

Content Highlight: Captain Joe Root Talking About England Test Cricket Team

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more