| Monday, 15th June 2026, 11:59 pm

ജനസംഖ്യ കോഴിക്കോട് കോര്‍പ്പറേഷനേക്കാള്‍ കുറവ്; യമാലിനെ പോലും അടുപ്പിക്കാതെ സ്പെയിനിനെ തളച്ച് കുഞ്ഞന്‍ രാജ്യം

ശ്രീരാഗ് പാറക്കല്‍

ഫിഫ ലോകകപ്പ് 2026ല്‍ സ്‌പെയ്‌നും കാപ് വെര്‍ദെയും തമ്മിലുള്ള വമ്പന്‍ പോരാട്ടം ഗോള്‍ രഹിത സമനിലയില്‍ അവനസാനിച്ചു. അറ്റലാന്റ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ രണ്ട് പകുതിയിലും ടീമുകള്‍ക്ക് ഗോള്‍ നേടാന്‍ സാധിച്ചില്ല.

ആവേശം നിറഞ്ഞ മത്സരത്തില്‍ വമ്പന്‍ മുന്നേറ്റമാണ് സ്‌പെയ്ന്‍ കേപ് വെര്‍ദെയ്ക്ക് എതിരെ നടത്തിയത്. ആദ്യ പകുതിയിലെ അറ്റാക്കിങ്ങില്‍ നാല് തവണ കേപ് വെര്‍ദെയുടെ വല കുലുക്കാന്‍ ശ്രമിച്ചെങ്കിലും വോസിന്‍ഹ എന്ന കാവല്‍ മാലാഖ ചുവപ്പന്‍മാരുടെ എല്ലാ മുന്നേറ്റങ്ങളെയും കിടിലന്‍ സേവിലൂടെ തകര്‍ത്ത് മിന്നും പ്രകടനമാണ് കാഴ്ചവെച്ചവെക്കുന്നത്. മത്സരം തുടങ്ങിയ ആദ്യ പകുതിയില്‍ നാല് കിടിലന്‍ സേവുകളാണ് വെര്‍ദെയുടെ കാവലാള്‍ നടത്തിത്.

അതേസമയം ആദ്യ പകുതിയില്‍ ബെഞ്ചിലിരുന്ന സ്‌പെയ്‌നിന്റെ സൂപ്പര്‍ താരം ലാമിന്‍ യമാലിനെ രണ്ടാം പകുതിയിലാണ് കളത്തിലിറക്കിയത്. രണ്ടാം പകുതിയില്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ താരം തുടക്കത്തില്‍ തന്നെ അറ്റാക്കിങ് മുന്നേറ്റത്തിന് ശ്രമിച്ചെങ്കിലും കേപ് വെര്‍ദെയുടെ ഡിഫന്‍സ് താരത്തെ തടഞ്ഞു. കൂടുതല്‍ അവസരങ്ങള്‍ രണ്ടാം പകുതിയില്‍ സ്‌പെയ്‌നിന് ഉണ്ടായെങ്കിലും ഗോള്‍ നേടാന്‍ ടീമിന് സാധിച്ചില്ല.

അവിടെയാണ് കേപ് വെര്‍ദെ എന്ന ഒരു കുഞ്ഞന്‍ രാജ്യം സമനില തന്നെ വലിയ വിജയമാക്കുന്നത്. വമ്പന്‍ ടീമായിട്ടും സ്‌പെനിന് ലോകകപ്പില്‍ ആദ്യമായി പന്തുതട്ടുന്ന കേപ് വെര്‍ദെയ്‌ക്കെതിരെ ഗോളടിക്കാന്‍ സാധിച്ചില്ല. ലോകകപ്പില്‍ ആദ്യമായാണ് കുഞ്ഞന്‍ ആഫ്രിക്കന്‍ രാജ്യമായ കേപ് വെര്‍ദെ പോരാട്ടത്തിനെത്തുന്നത് എന്നത് എടുത്തുപറയേണ്ടതുണ്ട്.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ വരെ ആറര ലക്ഷം പേര്‍ ഉള്ളപ്പോള്‍ വെറും ആറ് ലക്ഷത്തില്‍ താഴെ മാത്രം ആളുകളുള്ള ഒരു ആഫ്രിക്കന്‍ രാജ്യം തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരം സമനിലയില്‍ അവസാനിപ്പിച്ചത് സ്റ്റൈലിഷായിട്ടാണ്.

സ്‌പെയ്ന്‍

ഗോള്‍കീപ്പര്‍: ഉനായ് സിമോണ്‍
പ്രതിരോധം: മാര്‍ക്കോസ് യോറെന്റെ, പൗ കുബാര്‍സി, അയ്‌മെറിക് ലാപോര്‍ട്ട്, മാര്‍ക്ക് കുകുറേയ
മധ്യനിര: പെഡ്രി, റോഡ്രി (ക്യാപ്റ്റന്‍), ഫാബിയന്‍ റൂയിസ്
മുന്നേറ്റനിര: ഫെറാന്‍ ടോറസ്, മിക്കല്‍ ഒയാര്‍സബാല്‍, ഗാവി

കേപ് വെര്‍ദെ

ഗോള്‍കീപ്പര്‍: വോസിന്‍ഹ
പ്രതിരോധം: സ്റ്റീവന്‍ മൊറെയ്റ, റോബര്‍ട്ടോ ലോപസ്, ദിനേ ബോര്‍ജസ്, സിഡ്‌നി കബ്രാല്‍
മധ്യനിര: കെവിന്‍ പിന, ലാരോസ് ഡുവാര്‍ട്ടെ, ജമിറോ മൊണ്ടെയ്റോ
മുന്നേറ്റനിര: റയാന്‍ മെന്‍ഡസ് (ക്യാപ്റ്റന്‍), ജോവാനെ കബ്രാല്‍, ഡെയ്‌ലണ്‍ ലിവ്രമെന്റോ

Content Highlight: Cape Verde draws with Spain in World Cup opener

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more