| Tuesday, 20th May 2025, 5:00 pm

ലൈഫ്‌സ്‌റ്റൈല്‍ ജൂവലറി ബ്രാന്‍ഡായ കാന്‍ഡിയറിന്റെ ബ്രാന്‍ഡ് അംബാസിഡറായി ഷാരൂഖ് ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കല്യാണ്‍ ജൂവലേഴ്സിന്റെ ലൈഫ്‌സ്‌റ്റൈല്‍ ആഭരണ ബ്രാന്‍ഡായ കാന്‍ഡിയറിന്റെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെ നിയമിച്ചു. കാന്‍ഡിയറിന്റെ സാന്നിധ്യം രാജ്യത്തെമ്പാടുമായി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ നിയമനം.

ഷാരൂഖ് ഖാനുമായുള്ള ഈ സഹകരണം വ്യക്തിത്വം ആഘോഷിക്കുകയും, അര്‍ത്ഥവത്തായ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന പുതിയൊരു ഉപഭോക്തൃ വിഭാഗത്തിനായി ആഭരണങ്ങളെ പുനര്‍നിര്‍വചിക്കുന്നതിനുള്ള കാന്‍ഡിയറിന്റെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതാണ്.

ലോകമെങ്ങും ആരാധകരുള്ള താരമായ ഷാരൂഖ് ഖാന്‍ കാന്‍ഡിയറിന്റെ കാഴ്ചപ്പാടുകളോട് തികച്ചും യോജിച്ചുപോകുന്ന വ്യക്തിത്വമാണ്. എല്ലാ പ്രായത്തിലുള്ള ആരാധകരുമായി ആഴത്തില്‍ ബന്ധങ്ങളുള്ള ഷാരൂഖ് ഖാന്‍ ബ്രാന്‍ഡിന്റെ മള്‍ട്ടിമീഡിയ, ഡിജിറ്റല്‍, ടെലിവിഷന്‍, പ്രിന്റ്, ഇന്‍-സ്റ്റോര്‍ എക്സ്പീരിയന്‍സ് പ്രചാരണങ്ങളിലും പങ്കാളിയാകും.

ജീവിതശൈലിയുമായി യോജിക്കുന്ന, വ്യക്തിത്വം പ്രകടിപ്പിക്കുന്ന ഓരോ അവസരത്തിനും അനുയോജ്യമായ ആഭരണങ്ങള്‍ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ രൂപപ്പെട്ടുവരികയാണെന്ന് കാന്‍ഡിയര്‍ ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. ഭാവപ്രകടനത്തിനും സ്വന്തം വ്യക്തിത്വം പ്രകടിപ്പിക്കുന്നതിനും താത്പര്യമുള്ള ഡിജിറ്റല്‍ രംഗത്ത് വ്യാപൃതരായ ജെന്‍ സീ തലമുറയുടെ താത്പര്യങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ക്കായാണ് കാന്‍ഡിയര്‍ അവതരിപ്പിക്കുന്നത്.

സാംസ്‌കാരികമായും കാലാതീതമായ സ്വീകാര്യതയിലും വൈകാരികമായ ബന്ധത്തിലും ഞങ്ങളുടെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുന്ന വ്യക്തിത്വമാണ് ഷാരൂഖ് ഖാന്‍. തലമുറകളെ കൂട്ടിയിണക്കുന്നതിന് അനുയോജ്യവുമായ താരവുമാണ്. ആഭരണങ്ങള്‍ അണിയുക എന്നതിനപ്പുറം വ്യക്തിഗത പ്രകടനത്തിനും വ്യക്തിത്വത്തിനും അനുയോജ്യമായ കാന്‍ഡിയര്‍ ആഭരണങ്ങളെ അവതരിപ്പിക്കുവാന്‍ ഷാരൂഖ് ഖാന്റെ സാന്നിധ്യം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക അഭിരുചികള്‍ക്ക് ചേരുന്നവിധം വൈവിധ്യമാര്‍ന്ന രൂപകല്‍പ്പനകള്‍ അടങ്ങിയ ശേഖരങ്ങളിലൂടെ ലൈഫ്‌സ്‌റ്റൈല്‍ ആഭരണരംഗത്ത് സവിശേഷമായ സ്ഥാനമുറപ്പിക്കാന്‍ കാന്‍ഡിയറിന് കഴിഞ്ഞിട്ടുണ്ട്. വനിതകള്‍ക്കായുള്ള നവീനമായ ആഭരണങ്ങളിലൂടെ പേരെടുത്ത കാന്‍ഡിയര്‍ പുരുഷന്മാര്‍ക്കായുള്ള ആഭരണശേഖരം കൂടി അവതരിപ്പിക്കുന്നതിലൂടെ പുരുഷന്മാര്‍ക്കുള്ള ഏറ്റവും വിപുലമായ ആഭരണ ബ്രാന്‍ഡ് എന്ന വിഭാഗത്തിലും വളര്‍ച്ച നേടുകയാണ്.

ആഭരണങ്ങള്‍ എപ്പോഴും സ്‌നേഹവും ഓര്‍മകളും വ്യക്തിത്വവും ശക്തമായി പ്രകടിപ്പിക്കുന്നവയാണെന്ന് കാന്‍ഡിയര്‍ ബ്രാന്‍ഡ് അംബാസിഡര്‍ ഷാരൂഖ് ഖാന്‍ പറഞ്ഞു. കല്യാണ്‍ ജൂവലേഴ്സിന്റെ ഭാഗമായ കാന്‍ഡിയറുമായി സഹകരിക്കുന്നത് ഏറെ ആവേശകരമാണ്. ആളുകള്‍ ആഭരണങ്ങള്‍ എങ്ങനെ അണിയുന്നു, സമ്മാനമായി നല്കുന്നു എന്നിവയെക്കുറിച്ചുള്ള ആധുനികവും നവീനവുമായ കാഴ്ചപ്പാടുകള്‍ കാന്‍ഡിയറിനുണ്ട്. അത് മനോഹരവും പ്രസക്തവും ഒരോ നിമിഷത്തിന്റെയും അര്‍ത്ഥം ആഘോഷിക്കുന്നവരോട് സംവദിക്കുന്നതുമാണെന്നും ഷാരൂഖ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

ഉപയോക്താക്കള്‍ക്കായി തടസങ്ങളില്ലാത്ത ഓമ്നിചാനല്‍ രീതി അവതരിപ്പിക്കുകയാണ് കാന്‍ഡിയര്‍. ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമിലും റീട്ടെയില്‍ ഷോപ്പുകളിലും എളുപ്പത്തില്‍ ആഭരണങ്ങള്‍ തെരഞ്ഞെടുക്കാനും ഷോപ്പിങ്‌ നടത്താനും സാധിക്കും.

കല്യാണ്‍ ജൂവലേഴ്സിന്റെ വിശ്വാസ്യതയാര്‍ന്ന പാരമ്പര്യത്തിന്റെ പിന്തുണയ്‌ക്കൊപ്പം ഗാംഭീര്യവും കുറഞ്ഞ വിലയും ഒത്തുചേര്‍ന്നതാണ് കാന്‍ഡിയറിന്റെ ആഭരണങ്ങള്‍. നിത്യവും അണിയുന്നതിനും അര്‍ത്ഥപൂര്‍ണമായ സമ്മാനങ്ങള്‍ക്കും ഉതകുന്ന രീതിയില്‍ 10,000 രൂപ മുതല്‍ ആരംഭിക്കുന്ന ആഭരണ ശേഖരങ്ങളാണ് കാന്‍ഡിയര്‍ അവതരിപ്പിക്കുന്നത്.

ഇന്ത്യയിലെമ്പാടുമായി 75-ലധികം റീട്ടെയ്ല്‍ സ്റ്റോറുകള്‍ കാന്‍ഡിയറിന് ഇപ്പോഴുണ്ട്. ലൈഫ്‌സ്‌റ്റൈല്‍ ആഭരണ രംഗത്ത് വെറും ആഭരണങ്ങള്‍ എന്നതിനപ്പുറമുള്ള ഡിസൈനുകളും വ്യക്തിത്വത്തിന്റെ ശരിയായ പ്രകടനത്തിനുള്ള ആഭരണങ്ങളാണ് കാന്‍ഡിയര്‍ വിപണിയിലെത്തിക്കുന്നത്.

Content Highlight: Candere, the lifestyle jewellery brand from the Kalyan Jewellers, has appointed Shah Rukh Khan as its brand ambassador

Latest Stories

We use cookies to give you the best possible experience. Learn more