ബ്രിട്ടീഷ് കൊളംബിയ: ഇന്ത്യന്‍ വംശജയായ വീട്ടുടമസ്ഥയും കനേഡിയന്‍ വാടകക്കാരനും തമ്മിലുള്ള തര്‍ക്കം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി. തര്‍ക്കം കൈയ്യേറ്റത്തിലെത്തിയതോടെ രാജ് ടിവാന എന്ന ഇന്ത്യന്‍ വംശജയായ വീട്ടുടമസ്ഥയെ പോലീസ് അറസ്റ്റ് ചെയ്തു.
ടിവാന ഫാം സര്‍വൈവര്‍ എന്ന ഇന്‍സ്റ്റഗ്രാം ഹാന്റിലിലൂടെയാണ് വീഡിയോകള്‍ പ്രചരിച്ചത്. വീട്ടുടമയുടെ തുടര്‍ച്ചയായ അതിക്രമങ്ങള്‍ ചിത്രീകരിച്ച് വാടകക്കാരന്‍ ഈ ഹാന്റിലില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
വാടകക്കാരന്‍ സുഹൃത്തിനൊപ്പം വീടിന്റെ പരിസരത്ത് ബാര്‍ബിക്യൂ ചെയ്യുന്ന സമയത്താണ് തര്‍ക്കം നടന്നത്. തന്റെ വീട്ടില്‍ ഇതു ചെയ്യാന്‍ അനുവദിക്കില്ലെന്നും ഇത് നാശനഷ്ടങ്ങള്‍ വരുത്തുമെന്ന് ഉടമ പറഞ്ഞു.
എന്നാല്‍ താന്‍ കേടുപാടുകളൊന്നും വരുത്തിയിട്ടില്ലെന്നാണ് വാടകക്കാരന്‍ പറഞ്ഞത്. സുഹൃത്തിന് അവിടെ വരാന്‍ അനുവാദമില്ലെന്നും അയാള്‍ തന്റെ ശത്രുവാണെന്നും അവര്‍ പറയുന്നുണ്ട്. പിന്നീട് ഗ്രില്ലില്‍ ഇരിക്കുന്ന ഭക്ഷണം തട്ടിമാറ്റാനും ശ്രമിക്കുന്നുണ്ട്.
മറ്റു വീഡിയോകളില്‍ വീട്ടുടമ ഇയാള്‍ താമസിക്കുന്ന സ്ഥലത്തേക്ക് അനുവാദമില്ലാതെ കയറുകയും ആളുകളെ വിട്ട് ഭീഷണിപ്പെടുത്തുന്നുമുണ്ട്. ഇയാള്‍ക്ക് നേരെ കല്ലെറിയുന്ന വീഡിയോയും ഇതിലുണ്ട്.
ആഗസ്റ്റ് 15 വരെയുള്ള വാടക കൊടുത്തെങ്കിലും അതിനുമുന്നേ തന്നെ ഇറങ്ങിപ്പോകാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വാടകക്കാരന്‍ പറയുന്നത്. തന്നോട് പറയാതെ വീടിനുള്ളില്‍ കയറി വീടിന്റെ പൂട്ടും മാറ്റിയെന്ന് ഇയാള്‍ പറയുന്നു.
മൂന്നാം തവണ വീട്ടില്‍ക്കയറിയ ഇവര്‍ വീടിന്റെ വാതില്‍ അഴിച്ചുമാറ്റിയതായും ഇയാള്‍ ആരോപിച്ചു.
ഇതേ ഹാന്റിലില്‍ തന്നെ പോലീസ് വീട്ടുടമയെ പൊലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോയും അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
Content Highlight: Canada landlord-tenant fight turns ugly: Indian woman arrested after barbecue dispute, videos go viral.