| Saturday, 30th August 2025, 8:58 am

കൈവിട്ടുകളഞ്ഞ വിജയം; ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ കാലിക്കറ്റിനെ പരാജയപ്പെടുത്തി ആലപ്പി റിപ്പിള്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

കെ.സി.എല്ലി കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആരീസ് ആലപ്പി റിപ്പിള്‍സിന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെതിരെ മിന്നും വിജയം. വിജയിക്കാന്‍ സാധിക്കുമായിരുന്നിട്ടും അവസാന ഓവറില്‍ ഒരു വിക്കറ്റിനാണ് ഗ്ലോബ്സ്റ്റാര്‍സ് പരാജയപ്പെട്ടത്.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 18 ഓവറില്‍ 138 റണ്‍സിന് പുറത്താക്കുകയായിരുന്നു. മറുപടിക്ക് ഇറങ്ങിയ ആലപ്പി 19.5 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് നേടി.

അവസാന പന്തില്‍ ഏഴ് റണ്‍സ് വിജയിക്കാന്‍ എന്നിരിക്കെ ബൗളിങ്ങിനെത്തിയ അഖില്‍ദേവ് വി. എറിഞ്ഞ പന്തില്‍ വൈഡ് വിത്ത് ബൗണ്ടറി ലഭിച്ചതോടെ ആലപ്പി കളിയിലേക്ക് തിരിച്ചുവരികയായിരുന്നു. തുടര്‍ന്ന് എറിഞ്ഞ പന്തില്‍ ഹൈ ബൗണ്‍സ് വില്ലനായി വന്നതോടെ വൈഡും സിംഗിളും നേടി ആലപ്പി വിജയം തിരിച്ചുപിടിക്കുകയായിരുന്നു. മോശം ബൗളിങ്ങും കീപ്പിങ് മിസ്‌റ്റേക്കും കാരണമാണ് കാലിക്കറ്റ് ആലപ്പിക്ക് മുന്നില്‍ മുട്ടുകുത്തിയത്.

ആലപ്പിക്കുവേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് വത്സല്‍ ഗോവിന്ദാണ്. 31 പന്തില്‍ 41 റണ്‍സാണ് താരം നേടിയത്. താരത്തിന് പുറമേ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 24 റണ്‍സും നേടി. അവസാന ഘട്ടത്തില്‍ ക്രീസില്‍ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചത് ഈഡന്‍ ആപ്പിള്‍ ടോം (10), ബിജു നാരായണന്‍ (15) എന്നിവരാണ്.

കാലിക്കറ്റിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് അഖില്‍ സ്‌കറിയ ആയിരുന്നു. നാല് വിക്കറ്റുകളാണ് താരം നേടിയത് വെറും 14 റണ്‍സ് വിട്ടുകൊടുത്ത് 3.5 എന്ന എക്കോണമിയിലാണ് താരം ബോളെറിഞ്ഞത്. സതീശന്‍ മിഥുന്‍ 22 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റും മനു കൃഷ്ണന്‍ ഒരു വിക്കറ്റും നേടിയിരുന്നു.

കാലിക്കറ്റിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലാണ്. 22 പന്തില്‍ ആറ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 54 റണ്‍സാണ് താരം അടിച്ചെടുത്തത്. അവസാനഘട്ടത്തില്‍ 14 പന്തില്‍ 25 റണ്‍സ് നേടി മോനു കൃഷ്ണനും തിളങ്ങി. മറ്റാര്‍ക്കും തന്നെ ടീമിനുവേണ്ടി കാര്യപ്പെട്ട സംഭാവന ചെയ്യാന്‍ സാധിച്ചില്ലായിരുന്നു.

റിപ്പിള്‍സിനുവേണ്ടി ഷറഫുദ്ദീന്‍ എന്‍.എം. മൂന്ന് ഓവറില്‍ 16 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനമാണ് നടത്തിയത്. 5.3 ആയിരുന്നു താരത്തിന്റെ ബൗളിങ് എക്കോണമി. അമല്‍ എ.ജി. മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ അഖില്‍ എം.എസ്, സച്ചിന്‍ ബേബി എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

ഇന്ന് (ശനി) നടക്കാനിരിക്കുന്ന മത്സരത്തില്‍ ആദ്യം ട്രിവാന്‍ഡ്രം റോയല്‍സ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ നേരിടും. വൈകിട്ട് നടക്കുന്ന മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് തൃശൂരിനെയും നേരിടും.

നിലവില്‍ ടൂര്‍ണമെന്റിലെ പോയിന്റ് പട്ടികയില്‍ ഒന്നാമത് കൊച്ചിയാണ്. ആറ് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും രണ്ട് തോല്‍വിയുമാണ് ടീമിനുള്ളത്. എട്ട് പോയിന്റാണ് കൊച്ചി സ്വന്തമാക്കിയത്.
അതേസമയം രണ്ടാം സ്ഥാനത്ത് തൃശൂര്‍ എട്ട് പോയിന്റുമായി സ്ഥാനമുറപ്പിച്ചിട്ടുണ്ട്. മൂന്നാം സ്ഥാനം കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനാണ്. ഇന്ന് നടക്കുന്ന മത്സരത്തില്‍ സ്ഥാനങ്ങള്‍ ഇളകുമെന്നതും ഉറപ്പാണ്.

Content Highlight: Calicut Globstars Lose Against Kollam Sailors In KCL

We use cookies to give you the best possible experience. Learn more