| Tuesday, 5th May 2026, 4:14 pm

റൊണാൾഡോയും മെസിയുമല്ല, ഇവനാണ് മികച്ചവൻ: കഫു

ഫസീഹ പി.സി.

ഫുട്‍ബോൾ ആരാധകരെ എക്കാലത്തും ഇരു ചേരികളിലാക്കുന്ന ഒന്നാണ് ഏറ്റവും മികച്ച താരം ആരെന്ന ചോദ്യം. ഒരുപറ്റം ആരാധകർക്ക് ഇതിനുള്ള ഉത്തരം അർജന്റൈൻ ഇതിഹാസം ലയണൽ മെസിയാണ്.

ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും.

മറുവശത്ത് പോർച്ചുഗൽ ലെജൻഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയെയും വലിയൊരു വിഭാഗവും പിന്തുണക്കുന്നു. ഇരുവരും ഒരുപോലെ മികച്ചവരെന്ന് അംഗീകരിക്കുന്നവരുണ്ട്.

ഈ സംവാദങ്ങളിൽ ആരാധകർ മാത്രമല്ല, മുൻ താരങ്ങളും ഭാഗമാവാറുണ്ട്. പലപ്പോഴും ഫുട്ബോൾ താരങ്ങളും ഇക്കാര്യത്തിൽ പക്ഷം പിടിക്കാറുണ്ട്. ബ്രസീലിയൻ സൂപ്പർ താരം കഫു ഇപ്പോൾ ഏറ്റവും മികച്ച താരത്തെ തെരഞ്ഞെടുക്കുകയാണ്.

കഫു. Photo: AllThingsBrazil™/x.com

ലയണൽ മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയുമല്ല കഫു തെരഞ്ഞെടുത്തത്. ബ്രസീലിയൻ ഫുട്ബോളർ നെയ്മർ ജൂനിയറാണ് താരത്തിന്റെ തെരഞ്ഞെടുപ്പ്. നെയ്മർ മെസിയേക്കാളും റൊണാൾഡോയേക്കാളും സാങ്കേതികമായി മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ദി ടൈംസിൽ സംസാരിക്കുകയായിരുന്നു കഫു.

‘എനിക്ക് എന്നും നെയ്മറാണ് ബെസ്റ്റ്. അവൻ റൊണാൾഡോയേക്കാളും (ക്രിസ്റ്റ്യാനോ) മെസിയേക്കാളും (ലയണൽ) സാങ്കേതികമായി മികച്ച താരമാണ്. അസാമാന്യമായ കരിയറാണ് അവനുള്ളത്‌,’ കഫു പറഞ്ഞു.

അതേസമയം, ജൂണിൽ തുടങ്ങുന്ന 2026 ഫിഫ ലോകകപ്പിൽ നെയ്മർ കളിക്കുമോ എന്നതിനെ കുറിച്ചും കഫു സംസാരിച്ചു. നെയ്മറിനെ പോലെ കളി ജയിപ്പിക്കാൻ കെൽപ്പുള്ള ഒരു താരത്തെ ഏതൊരു ടീമിനും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, നെയ്മർ കളിക്കുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ബ്രസീൽ കോച്ച് കാർലോ ആൻസലോട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നെയ്മർ.

‘കളിയുടെ ഗതി നിശ്ചയിക്കാൻ കെൽപ്പുള്ള നെയ്മറെപ്പോലെയൊരു താരത്തെ ഏതൊരു ടീമിനും ആവശ്യമാണ്. അവൻ ശാരീരികമായും സാങ്കേതികമായും തന്ത്രപരമായും പൂർണ ഫിറ്റാണെങ്കിൽ ടീമിനെ ഒറ്റയ്ക്ക് ജയിക്കാൻ സാധിക്കുന്നവനാണ് എന്നതിൽ തർക്കമില്ല.

പക്ഷേ, നെയ്മർ കളിക്കാൻ തയ്യാറാണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ആൻസലോട്ടിയാണ് (കാർലോ). താൻ എത്രത്തോളം ഫിറ്റാണെന്ന് നെയ്മർക്കും മാത്രമേ കൃത്യമായി അറിയൂ,’ കഫു പറഞ്ഞു.

Content Highlight: Cafu says that Neymar Jr is technically better than Cristiano Ronaldo and Lionel Messi

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more