കാഫാ നാഷന്‍സ് കപ്പില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ. താജിക്കിസ്ഥാനിലെ ഹിസോര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമാനിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
പ്ലേ ഓഫില്‍ ഒമാനിനെ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ പരാജയപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് ഉയരാനും ഇന്ത്യയ്ക്ക് സാധിച്ചു. 1-1ന് സമനിലയിലായ ശേഷമാണ് വാശിയേറിയ പോരാട്ടം പെനാല്‍റ്റിയിലേക്ക് കടന്നത്. പുതിയ പരിശീലകന്‍ ഖാലിദ് ജമീലിന്റെ കീഴില്‍ ഇന്ത്യ തങ്ങളുടെ മിന്നും വിജയം സ്വന്തമാക്കിയത്.
ഒമാന് വേണ്ടി ജമീല്‍ അല്‍-യഹ്‌മദി ലീഡ് നല്‍കിയപ്പോള്‍ പ്രതീക്ഷ വൈവിടാതെ ഇന്ത്യ പൊരുതുകയായിരുന്നു. പല അവസരങ്ങളും പാഴാക്കിയെങ്കിലും 81ാം മിനിട്ടില്‍ ഉദാന്ത സിങ്ങിന്റെ തകര്‍പ്പന്‍ സമനില ഗോള്‍ മത്സരം എക്‌സ്ട്രാ ടൈമിലേക്കെത്തിച്ചു.
വിജയികളെ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ ഇരു ടീമുകളിം ഷൂട്ടൗട്ടിന് എത്തുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ലാലിയന്‍സുവാല ചാങ്ടെ, രാഹുല്‍ ഭെകെ, ജിതിന്‍ എം.എസ് എന്നിവര്‍ പെനാല്‍റ്റികള്‍ ഗോളാക്കി മാറ്റി പ്രതീക്ഷയുയര്‍ത്തി.
മറുഭാഗത്ത് ഒമാന്‍ വലയിലേക്ക് ഉന്നംവെച്ച ഗോള്‍ ഗുര്‍പ്രീത് സിങ് നിര്‍ണായക സേവ് നടത്തി ഇന്ത്യക്കായി വിജയം ഉറപ്പിച്ചു. 11 മത്സരങ്ങളില്‍ ഉയര്‍ന്ന റാങ്കുള്ള ഒമാനെതിരെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ തങ്ങളുടെ ആദ്യ വിജയവും രേഖപ്പെടുത്തി.
Content Highlight: CAFA Nations Cup: India Won Against Oman