| Friday, 27th December 2013, 7:01 am

ടി.പി.വധക്കേസ് പ്രതികളെ സി.പി.ഐ.എം നേതാക്കള്‍ സന്ദര്‍ശിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] കോഴിക്കോട്: ടി.പിവധക്കേസ് പ്രതികളെ സി.പി.ഐ.എം നേതാക്കള്‍ ജയിലിലെത്തി സന്ദര്‍ശിച്ചു. സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, എം.എല്‍.എമാരായ ടി.വി രാജേഷ്, ഇ.പിജയരാജന്‍,  മുന്‍ എം.പി പി.സതീദേവി, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ്, എം.വി ജയരാജന്‍ എന്നിവരാണ് പ്രതികളെ സന്ദര്‍ശിച്ചത്.

ഇന്നലെ ഉച്ചക്ക് ശേഷം മൂന്നോടെയാണ് ഇവര്‍ജയിലിലെത്തിയത്. സൂപ്രണ്ട് അവധിയിലായിരുന്നതിനാല്‍ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച്ച.

ക്യമാറയുടെ സാന്നിധ്യമുള്ള സ്ഥലത്തേ കൂടിക്കാഴ്ച്ചക്ക് സൗകര്യമൊരുക്കാവൂ എന്ന എ.ഡി.ജി.പിയുടെ നിര്‍ദ്ദേശം കണക്കിലെടുത്ത് ഇടനാഴിയിലാണ് സന്ദര്‍ശനത്തിന് സൗകര്യമൊരുക്കിയത്.

സി.പി.ഐ.എം മേഖലാ റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായാ വിജയനും ഇന്നലെ ജില്ലയില്‍ ഉണ്ടായിരുന്നെങ്കിലും പ്രതികളെ സന്ദര്‍ശിക്കാന്‍ അദ്ദേഹം ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് കുറ്റിയാടിക്കടുത്ത് ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെയും സന്ദര്‍ശിച്ചിട്ടാണ് നേതാക്കള്‍ മടങ്ങിയത്.

Latest Stories

We use cookies to give you the best possible experience. Learn more