| Monday, 12th October 2015, 9:50 am

മകളുടെ സ്ഥാനാര്‍ഥിത്വം: ഒരു വിട്ടു വീഴ്ച്ചക്കും ഇല്ലെന്ന് സി.എന്‍.ബാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മകളുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഒരു വിട്ടു വീഴ്ച്ചക്കും തയാറല്ലെന്ന് മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍.

സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പ്രദേശിക നേതൃത്വവുമായി ചര്‍ച്ച നടത്തി വരികയാണെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.

അതേസമയം എതിര്‍പ്പുകള്‍ പ്രശ്‌നമല്ലെന്ന് മന്ത്രിയുടെ മകള്‍ സി.ബി.ഗീത പറഞ്ഞു. മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഹരിപ്പാട് കോണ്‍ഗ്രസ് ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായി. മുതുകുളം പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും എ ഗ്രൂപ്പ് സ്ഥാനാര്‍ഥികളെയാണ് നിശ്ചയിച്ചിരിക്കുന്നത്.

ഇതു കൂടാതെ മുതുകുളം ബ്ലോക്കിലും ജില്ലാ പഞ്ചായത്ത് ഡിവിഷനിലും എ ഗ്രൂപ്പ് സ്ഥാനാര്‍ഥികള്‍ തന്നെ മത്സരിക്കുമെന്ന് ഉറപ്പായതോടെയാണ് ഇതിനെതിരെ പ്രതിഷേധവുമായി ഐ ഗ്രൂപ്പ് രംഗത്തെത്തിയത്.

Latest Stories

We use cookies to give you the best possible experience. Learn more