| Sunday, 7th June 2026, 2:28 pm

കാണ്മാനില്ല; പാലാക്കാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് ബസ്സ് മോഷ്ടിച്ച് അജ്ഞാതന്‍

നിഷാന. വി.വി

പാലക്കാട്: കെ.എസ്.ആര്‍.ടി.സി പാലക്കാട് ഡിപ്പോയില്‍ നിന്നും ബസ്സ് മോഷ്ടിച്ച് അജ്ഞാതന്‍. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം അറിഞ്ഞത്. 2:30 ഓടെയാണ് മോഷണം നടത്തിയതെന്നാണ് വിവരം.

കെ.എസ്.ആര്‍.ടിസി ഓര്‍ഡിനറി ബസ്സാണ് മോഷ്ടിക്കപ്പെട്ടത്. അഞ്ച് മണിയോടെ ബസ് ജീവനക്കാര്‍ സര്‍വ്വീസ് ആരംഭിക്കാനായി എത്തിയപ്പോഴായിരുന്നു ബസ്സ് മോഷ്ടിക്കപ്പെട്ടതായി അറിഞ്ഞത്.

തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പാലക്കാട് ടൗണിലെ മംഗളം ടൗണിന് മുന്നില്‍ നിന്നും ബസ്സ് കണ്ടെത്തി. എന്നാല്‍ മോഷ്ടാവിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നതിനായി ഡിപ്പോ മുതല്‍ മംഗളം ടവര്‍വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

Content Highlight: Bus missing; Unknown person steals bus from Palakkad KSRTC depot

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more