| Thursday, 20th February 2014, 2:50 pm

ബേണ്‍ മൈ ബോഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]പ്രണയം, ടൂര്‍ണമെന്റെ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആര്യന്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്  ബേണ്‍ മൈ ബോഡി.

അപര്‍ണ നായരും ചിന്നു കുരുവിളയുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ചിത്രത്തിലെ നായകന്‍ ആരായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല.

തൈക്കുടം ബ്രിഡ്ജിലൂടെ ശ്രദ്ധേയനായ ഗോവിന്ദ് പി മേനോനാണ് ഈ ചിത്രത്തിന് സംഗീതം നല്‍കുന്നത്.

സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍, കടല്‍ കടന്നൊരു മാത്തുക്കുട്ടി തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സന്ദീപ് നന്ദകുമാര്‍ ആണ് ചിത്രസംയോജകന്‍.

ഛായാഗ്രാഹകന്‍ ശ്രീരാജ് രവീന്ദ്രന്‍. ചന്ദ്രയും ബദാരും ചേര്‍ന്ന് സ്റ്റുഡിയോ ബ്ലുസിന്റെ ബാനറില്‍ ആണ് ബേണ്‍ മൈ ബോഡി നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ആദ്യടീസര്‍  22ന് പുറത്തിറങ്ങും.

സാമൂഹികപ്രതിബദ്ധതയുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more