| Friday, 19th April 2013, 3:18 pm

ബുള്ളറ്റ് 500

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബുള്ളറ്റ് , ഒരു ബൈക്കല്ല വികാരമാണെന്ന് കരുതുന്നവര്‍ക്ക് ആനന്ദം പകര്‍ന്ന്  500 സിസി എന്‍ജിനുള്ള പുതിയ മോഡല്‍ വിപണിയിലെത്തി.

ഫ്യുവല്‍ ഇന്‍ജക്ഷന്‍ ഇല്ലെന്നത് ഒഴിച്ചാല്‍ ക്ലാസിക് , തണ്ടര്‍ ബേഡ് മോഡലുകള്‍ക്ക് കരുത്തേകുന്ന  അതേ 500 സിസി എന്‍ജിനാണ് ബുള്ളറ്റ് 500 നും.[]

കാര്‍ബറേറ്റര്‍ ഉപയോഗിക്കുന്നതിനാല്‍ എന്‍ജിന്‍ കരുത്ത് അല്‍പ്പം കുറവുണ്ട്. 26.14 ബിഎച്ച്പി  40.90 എന്‍എം ആണ് ഇതിനു ശേഷി. എന്നാല്‍ ഫ്യുവല്‍ ഇന്‍ജക്ടഡ് എന്‍ജിനെ അപേക്ഷിച്ച് കുറഞ്ഞ ആര്‍പിഎമ്മില്‍ പരമാവധി ടോര്‍ക്ക് നല്‍കുമെന്ന മേന്മ കാര്‍ബുറേറ്റര്‍ എന്‍ജിനുണ്ട്.

അഞ്ച് സ്പീഡാണ് ഗീയര്‍ ബോക്‌സ്. ഇലക്ട്രിക് സ്റ്റാര്‍ട്ടുണ്ട്. തണുപ്പ് കാലത്ത് സ്റ്റാര്‍ട്ടിങ് തകരാര്‍ ഒഴിവാക്കാനായി കിക് സ്റ്റാര്‍ട്ട് ലിവറും നല്‍കിയിട്ടുണ്ട്.

മുന്‍ ചക്രത്തിനു 280 മിമീ ഡിസ്‌കും പിന്നില്‍ 153 മിമീ ഡ്രം ബ്രേക്കുമാണ്. പിന്നിലിരിക്കുന്ന ആളിന് താങ്ങേകാന്‍ കുഷ്യനുള്ള ബാക്ക് റെസ്റ്റും നല്‍കിയിട്ടുണ്ട്.

പരമ്പരാഗത നിറമായ കറുപ്പിനു പുറമെ ഫോറസ്റ്റ് ഗ്രീന്‍ നിറത്തിലും ബുള്ളറ്റ് 500 ലഭിക്കും. ഡല്‍ഹി എക്‌സ്!ഷോറൂം വില 1.54 ലക്ഷം രൂപ.

കാലങ്ങളായി ബുള്ളറ്റിന് ഏറെ ആവശ്യക്കാരുള്ള കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലാണ് ബുള്ളറ്റ് 500 ന്റെ ആദ്യഘട്ട വില്‍പ്പന ആരംഭിച്ചിരിക്കുന്നത്. ക്രമേണ രാജ്യമൊട്ടാകെ വില്‍പ്പന വ്യാപിപ്പിക്കും.

Latest Stories

We use cookies to give you the best possible experience. Learn more