| Tuesday, 4th December 2018, 11:38 am

ബുലന്ദ്ശഹറില്‍ പശുവിന്റെ അവശിഷ്ടം കൊണ്ടിട്ടവരെ കണ്ടെത്തണമെന്ന് അസംഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബുലന്ദ്ശഹര്‍: ഗോവധമാരോപിച്ച സംഘര്‍ഷമുണ്ടായ ബുലന്ദ്ശഹറില്‍ പ്രശ്‌നമുണ്ടാക്കാനായി പശുവിന്റെ അവശിഷ്ടം പ്രദേശത്ത് കൊണ്ടിട്ടത് ആരാണെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാന്‍.

“ബുലന്ദ്ശഹറില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരിക്കുകയാണ്. ന്യൂനപക്ഷ ജനസംഖ്യ ഇല്ലാത്ത മേഖലആണെന്നിരിക്കെ സംഭവസ്ഥലത്ത് മാംസാവശിഷ്ടം കൊണ്ടിട്ടത് ആരാണെന്നത് അന്വേഷണസംഘം കണ്ടെത്തണം. അസംഖാന്‍ പറഞ്ഞു.

നഗരത്തില്‍ തബ്‌ലീഗ് ജമാഅത്ത് പരിപാടി കഴിഞ്ഞു മടങ്ങുന്നവര്‍ ഉണ്ടായിരുന്നുവെന്നും സംഘര്‍ഷം കൂടുതല്‍ ഗുരുതരമാവുമായിരുന്നെന്നും അസംഖാന്‍ പറഞ്ഞു.

മാംസാവശിഷ്ടം കണ്ടെടുത്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച തഹസില്‍ദാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പശുവിറച്ചി പാടത്ത് തൂക്കിയിട്ട നിലയില്‍, ബുലന്ദ്ശഹര്‍ കലാപം ആസൂത്രിതമെന്ന് സംശയം

പശുവിന്റെ അവശിഷ്ടം കണ്ടെടുത്തുവെന്ന പറയുന്ന മഹൗ ഗ്രാമത്തില്‍ ആദ്യമെത്തിയ ഉദ്യോഗസ്ഥരിലൊരാളാണ് തഹസില്‍ദാര്‍ രാജ്കുമാര്‍ ഭാസ്‌ക്കര്‍. അദ്ദേഹം സംഭവസ്ഥലത്ത് കണ്ട കാഴ്ചകളെ വിശദീകരിക്കുന്നതിങ്ങനെയാണ്.

ചത്ത പശുവിന്റെ അവശിഷ്ടം കരിമ്പ്പാടത്ത് തൂക്കിയിട്ട നിലയിലായിരുന്നു. പശുവിന്റെ തലയും തൊലിയുമെല്ലാം വസ്ത്രം ഹാങ്ങറില്‍ തൂക്കിയിട്ടത് പോലെയായിരുന്നു. ഇത് സാധാരണ നടക്കാത്ത സംഭവമാണ്. സംസ്ഥാനത്തെ നിലവിലുള്ള സാഹചര്യം കണക്കിലെടുക്കുകയാണെങ്കില്‍ അറവകാരൊന്നും ഇങ്ങനെ ചെയ്യില്ല. വളരെ ദൂരെ നിന്ന് പോലും കാണാവുന്ന സ്ഥലമാണിത്.”

അതേസമയം അക്രമസംഭവത്തില്‍ ബജ്‌റംഗദള്‍ ജില്ലാനേതാവടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more