പട്‌ന: വരാനിരിക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി.
പാര്‍ട്ടിയെ അടിത്തട്ടില്‍ ശക്തിപ്പെടുത്തുമെന്നും സംഘടനാ പരിപാടികള്‍ക്കുള്ള രൂപരേഖയുടെ അന്തിമരൂപം തയ്യാറാക്കിയിട്ടുണ്ടെന്നും മായാവതി പറഞ്ഞു.
ബി.എസ്.പിയുടെ രണ്ട് ദിവസത്തെ ഉന്നതതല അവലോകന യോഗങ്ങള്‍ക്ക് ശേഷമാണ് മായാവതി ഞായറാഴ്ച തീരുമാനം അറിയിച്ചത്.
സ്ഥാനാര്‍ത്ഥി നിര്‍ണയവും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനായി നടത്തേണ്ട തയ്യാറെടുപ്പുകളുമാണ് യോഗത്തില്‍ ചര്‍ച്ചയായതെന്ന് മായാവതി എക്‌സിലൂടെ അറിയിച്ചു.
സെപ്റ്റംബര്‍ മുതല്‍ പാര്‍ട്ടിയാത്രകളും പൊതുയോഗങ്ങളും തന്റെ നേതൃത്വത്തില്‍ ആരംഭിക്കുമെന്ന് മായാവതി പറഞ്ഞിരുന്നു. ഇതിനായി ബി.എസ്.പി ദേശീയ കോഡിനേറ്റര്‍ ആകാശ് ആനന്ദ്, രാജ്യസഭാ എം.പി രാംജി ഗൗതം തുടങ്ങിയവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
‘പാര്‍ട്ടിയിലെ പോരായ്മകള്‍ പരിഹരിച്ച് ബീഹാറില്‍ മികച്ചനേട്ടമുണ്ടാക്കാന്‍ ബി.എസ്.പി ശ്രമിക്കും. സംസ്ഥാനത്തെ മൂന്ന് മേഖലകളാക്കി തിരിച്ച് മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രത്യേകം ചുമതലകള്‍ നല്‍കിയിരിക്കുകയാണ്. പൂര്‍ണസമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്’,മായാവതി പറഞ്ഞു.
ബീഹാറില്‍ മാത്രമല്ല, ഉത്തര്‍പ്രദേശ് മാതൃകയില്‍ പോളിങ് ബൂത്ത് തലം മുതല്‍ സംഘടനാ സമിതികള്‍ രൂപീകരിച്ച് തെലങ്കാനയിലും ഒഡീഷയിലും നേട്ടമുണ്ടാക്കാനാണ് ശ്രമങ്ങളെന്നും മായാവതി അറിയിച്ചു.
Content Highlight: BSP will contest alone in Bihar; Mayawati says