| Thursday, 3rd October 2019, 5:16 pm

ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയുടെ സഹാരന്‍പൂര്‍ ജില്ലാ കമ്മറ്റി ഒന്നടങ്കം ബി.ജെ.പിയില്‍ ചേര്‍ന്നു; നീക്കം ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉത്തര്‍പ്രദേശില്‍ പതിനഞ്ച് സീറ്റുകളിലേക്ക് നടക്കാനിരിക്കവേ ബി.എസ്.പിക്ക് കനത്ത തിരിച്ചടി. ബി.എസ്.പി സഹാരന്‍പൂര്‍ ജില്ലാ കമ്മറ്റി ഏതാണ്ട് ഒന്നടങ്കം ബി.ജെ.പിയില്‍ ചേര്‍ന്നതാണ് ബി.എസ്.പിക്ക് തിരിച്ചടിയായത്.

സഹാരന്‍പൂരിലെ ഗനോഹ് നിയമസഭ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കവേയാണ് ബി.എസ്.പി നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍ എം.എല്‍.എ രവീന്ദ്ര മൊല്‍ഹു, നിലവിലെ ജില്ലാ അദ്ധ്യക്ഷന്‍ റിഷി പാല്‍ ഗൗതം. സോണ്‍ കോര്‍ഡിനേറ്റര്‍ ആശിര്‍വാദ് ആര്യ,, ഗനോഹ് നിയോജക മണ്ഡലം അദ്ധ്യക്ഷന്‍ ധര്‍മ്മേന്ദ്രര്‍ സിങ് എന്നിവരാണ് ബി.എസ്.പി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്.

ഗനോഹ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ടാണ് ഇവരുടെ രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സഹാരന്‍പൂര്‍ ബി.എസ്.പിയുടെ ശക്തികേന്ദ്രമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുടെ ഹാജി ഫസ്‌ലുര്‍ റഹ്മാനാണ് വിജയിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more