| Thursday, 21st November 2019, 4:51 pm

അയക്കുന്ന മെസേജുകള്‍ക്ക് ഇങ്ങോട്ട് പണം ലഭിച്ചാലോ?; പുതിയ ഓഫറുമായി ബി.എസ്.എന്‍.എല്‍; അഞ്ചുമിനുട്ട് ഫോണില്‍ സംസാരിച്ചാലും പണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെലികോം മേഖല തിരിച്ചുപിടിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍. ഉപഭോക്താക്കള്‍ക്ക് അഞ്ചുമിനുട്ട് നീളുന്ന ഫോണ്‍കോളുകള്‍ക്ക് ആറ് പൈസ വീതം നല്‍കാന്‍ കഴിഞ്ഞ മാസം കമ്പനി തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ എസ്.എം.എസിനും പണം നല്‍കാന്‍ ബി.എസ്.എന്‍.എല്ലിന്റെ നീക്കം.

ബി.എസ്.എന്‍.എല്‍ നമ്പറുകളില്‍നിന്ന് അയക്കുന്ന എസ്.എം.എസുകള്‍ക്ക് ആറ് പൈസ വീതം ഉപഭോക്താവിന് നല്‍കും. ഇതിനായി ACT 6 paisa എന്നെഴുതി 9478053334 എന്ന നമ്പറിലേക്ക് അയക്കുകയാണ് വേണ്ടത്. ഓരോ എസ്.എം.എസിനും ആറ് പൈസ വീതം ഉപഭോക്താവിന് ലഭിക്കും. 2019 ഡിസംബര്‍ 31 വരെയാണ് ഓഫറിന്റെ കാലാവധി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരുപാട് പുതിയ പദ്ധതികള്‍ക്കും മാറ്റങ്ങള്‍ക്കുമാണ് ബി.എസ്.എന്‍.എല്‍ വഴിവക്കുന്നതെന്നാണ് സൂചന. കോള്‍, എസ്.എം.എസ് ഓഫറുകള്‍ ബി.എസ്.എന്‍.എല്ലിന്റെ വയര്‍ലൈന്‍, ബ്രോഡ്ബാന്റ്, എഫ്.ടി.ടി.എച്ച് ഉപഭോക്താക്കള്‍ക്കും ലഭ്യമാണ്.

Latest Stories

We use cookies to give you the best possible experience. Learn more