| Wednesday, 27th December 2017, 3:00 am

ബി.എസ്.എന്‍.എല്‍ 4 ജി സേവനം അടുത്ത വര്‍ഷം മുതല്‍; തുടക്കം കേരളത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍ 4ജി സേവനം ആരംഭിക്കുന്നു. 2018 മുതല്‍ 4 ജി സേവനം ലഭ്യമാക്കാനാണ് ബി.എസ്.എന്‍.എല്‍ ആലോചിക്കുന്നത്.

3ജി സര്‍വ്വീസ് വ്യാപകമല്ലാത്ത ഇടങ്ങളിലാണ് തുടക്കത്തില്‍ ബി.എസ്.എന്‍.എല്‍ 4ജി തുടങ്ങുക. കേരളത്തിലായിരിക്കും ആദ്യം ബി.എസ്.എന്‍.എല്‍ 4ജി തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. കേരളത്തിനു പിന്നാലെ ഒഡീഷയില്‍ ആയിരിക്കും 4ജി സേവനം തുടങ്ങുക.

5 മെഗാഹെര്‍ട്സ് സ്പെക്ട്രവും, 2100 എം.എച്ച്.ഇസെഡ് ബാന്റ് വിഡ്ത്തും ഉപയോഗിച്ചാണ് ബി.എസ്.എന്‍.എല്‍ 4ജി രംഗത്തേക്കിറങ്ങുന്നത്. ഇതേ രീതിയില്‍ വീണ്ടും 5 മെഗാഹെര്‍ട്സ് സ്പെക്ട്രം കൂടി 4ജി സേവനം വര്‍ധിപ്പിക്കാന്‍ ആവശ്യമാണെന്നാണ് ബി.എസ്.എന്‍.എല്ലിന്റെ കണക്കുകൂട്ടല്‍.

നിലവില്‍ രാജ്യത്ത് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നിവര്‍ 4ജി സേവനം നല്‍കുന്നുണ്ട്. നിലവില്‍ 10 കോടി മൊബൈല്‍ ഉപയോക്താക്കള്‍ ബി.എസ്.എന്‍.എല്ലിന് ഉണ്ടെന്നാണ് കണക്ക്.

2018 മെയ് മാസത്തിനുള്ളില്‍ 10,000 4ജി ടവറുകള്‍ സ്ഥാപിക്കാനാണ് ബി.എസ്.എന്‍എല്‍ ലക്ഷ്യമിടുന്നത്.

We use cookies to give you the best possible experience. Learn more