| Thursday, 24th April 2025, 6:06 pm

ഇന്ത്യ-പാക് അതിര്‍ത്തി കടന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ പാക് സൈന്യത്തിന്റെ കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തി കടന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്. ഫിറോസ്പൂരിലെ പാക് അതിര്‍ത്തിയിലാണ് സംഭവം.

അതിര്‍ത്തി കടന്ന ബി.എസ്.എഫ് ജവാനെ പാക് റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബി.എസ്.എഫ് കോണ്‍സ്റ്റബിള്‍ പി.കെ സിങാണ് പാക് കസ്റ്റഡിയിലുള്ളത്.

ഡ്യൂട്ടിയിലായിരുന്ന ബി.എസ്. എഫ് ഉദ്യോഗസ്ഥന്‍ അശ്രദ്ധമായി വേലി കടന്നുവെന്നും അതിന് പിന്നാലെയാണ് പാക് സൈന്യം കസ്റ്റഡിയിലെടുത്തതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കസ്റ്റഡിയിലായ ഉദ്യോഗസ്ഥന്‍ യൂണിഫോമിലായിരുന്നുവെന്നും സര്‍വീസ് റൈഫിള്‍ കൈയിലുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പിന്നാലെ ഇന്ത്യന്‍ സൈന്യവും പാക് റേഞ്ചേഴ്‌സും പ്രശ്‌നം പരിഹരിക്കാനും സൈനികന്റെ മോചനത്തിനുമായി ഫ്‌ളാഗ് മീറ്റിങ് ആരംഭിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നും ഇതുവരെ ഉദ്യോഗസ്ഥനെ വിട്ടയച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: BSF officer who crossed the Indo-Pak border is in custody of the Pakistani army

Latest Stories

We use cookies to give you the best possible experience. Learn more