ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ ബ്രെന്റ്‌ഫോര്‍ട്ടിനെതിരെ ആവേശകരമായ വിജയമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയത്. റെഡ് ഡെവിള്‍സിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രെന്റ്‌ഫോര്‍ട്ടിനെ യുണൈറ്റഡ് വീഴ്ത്തിയത്.
മത്സരം തുടങ്ങി 11ാം മിനിറ്റില്‍ തന്നെ ബ്രസീലിയന്‍ താരം കാസിമിറോയുടെ ഗോളില്‍ യുണൈറ്റഡ് ലീഡ് നേടി. 43ാം മിനിറ്റില്‍ ബെഞ്ചമിന്‍ സെസ്‌കോയുടെ ഗോളിലൂടെ യുണൈറ്റഡ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. ആദ്യ പകുതി പിന്നിടുമ്പോള്‍ തന്നെ റെഡ് ഡെവിള്‍സ് മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്നു.
മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മത്യാസ് ജെന്‍സണിലൂടെ ബ്രെന്റഫോര്‍ട്ട് ആശ്വാസ ഗോള്‍ കണ്ടെത്തി. ബെഞ്ചമിന്‍ സെസ്‌കോക്ക് അസിസ്റ്റ് നല്‍കി തിളങ്ങാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് താരം ബ്രൂണോ ഫെര്‍ണാണ്ടസിന് സാധിച്ചിരുന്നു. ഈ സീസണില്‍ മറ്റൊരു ഗോളിന് വഴിയൊരുക്കിയതോടെ ബ്രൂണോയ്ക്ക് ഈ സീസണിലെ തന്റെ അസിസ്റ്റുകളുടെ എണ്ണം 19 ആക്കി ആയി ഉയര്‍ത്താനും സാധിച്ചു.
ഇതോടെ ഒരു ചരിത്രനേട്ടത്തിന് ഒരുപടി കൂടി അടുത്തിരിക്കുകയാണ് പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡര്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടുന്ന താരമെന്നനേട്ടത്തിനരികെയാണ് ബ്രൂണോ. നിലവില്‍ താരം ഈ നേട്ടത്തിന്റെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്.
ബ്രൂണോ ഫെർണാണ്ടസ്. Photo: Mal/x.com
19 അസിസ്റ്റുകള്‍ നേടിയ ജര്‍മന്‍ ഇതിഹാസം മെസ്യൂട് ഓസിലിനൊപ്പമാണ് ബ്രൂണോ. 2015-16 സീസണിലായിരുന്നു ഓസില്‍ 19 അസിസ്റ്റുകള്‍ ആഴ്‌സണലിന് വേണ്ടി സ്വന്തമാക്കിയത്. ഈ സീസണില്‍ വരാനിരിക്കുന്ന മത്സരങ്ങളില്‍ രണ്ട് അസിസ്റ്റുകള്‍ കൂടി നേടിയാല്‍ ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും ബ്രൂണോക്ക് സാധിക്കും.
ഒരു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടിയ താരങ്ങള്‍
(താരം – ടീം – സീസണ്‍ – അസിസ്റ്റുകള്‍ എന്നീ ക്രമത്തില്‍)
തിയറി ഹെന്റി – ആഴ്‌സണല്‍ – 2002/03 – 20
കെവിന്‍ ഡി ബ്രൂയിന്‍ – മാഞ്ചസ്റ്റര്‍ സിറ്റി – 2019/20 – 20
മെസ്യുട്ട് ഓസില്‍ – ആഴ്‌സണല്‍ – 2015/16 – 19
ബ്രൂണോ ഫെര്‍ണാണ്ടസ് – മാഞ്ചസ്റ്റര്‍ യുണൈറ്റഡ് – 2025/26 – 19*
സെസ്‌ക് ഫാബ്രിഗാസ് – ചെല്‍സി – 2014/15 – 18
ഫ്രാങ്ക് ലാംപാര്‍ഡ് – ചെല്‍സി – 2004/05 – 18
കെവിന്‍ ഡി ബ്രൂയിന്‍- മാഞ്ചസ്റ്റര്‍ സിറ്റി – 2016/17 – 18
മുഹമ്മദ് സല – ലിവര്‍പൂള്‍ – 2024/25 – 18
സെസ്‌ക് ഫാബ്രിഗാസ് – ആഴ്‌സണല്‍ – 2007/08 – 17
Content Highlight: Bruno Fernandez Set a Huge Record in English Premiere League