ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. സ്വന്തം തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെയാണ് ടീം തകര്‍ത്തത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ദി റെഡ് ഡെവിള്‍സിന്റെ വിജയം.
മത്സരത്തില്‍ സൂപ്പര്‍ താരംതകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഗോള്‍ ഒന്നും നേടിയില്ലെങ്കിലും രണ്ട് അസിസ്റ്റുകളുമായാണ് താരം കളം നിറഞ്ഞത്. യുണൈറ്റഡിന്റെ ആദ്യ ഗോളുകള്‍ക്കും പന്തെത്തിച്ച് നല്‍കിയത് പോര്‍ച്ചുഗീസ് ഫുട്‌ബോളറാണ്.
ബ്രൂണോ ഫെര്‍ണാണ്ടസ്. Photo: Manchester United/x.com
ഇതോടെ ഒരു സൂപ്പര്‍ നേട്ടവും ബ്രൂണോ തന്റെ പേരില്‍ എഴുതി കുറിച്ചു. ഒരു പ്രീമിയര്‍ ലീഗില്‍ സീസണില്‍ യൂണൈറ്റഡിനായി ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടിയ താരമെന്ന നേട്ടമാണ് മിഡ്ഫീല്‍ഡര്‍ സ്വന്തമാക്കിയത്. ഈ സീസണില്‍ താരത്തിനുള്ളത് 16 അസിസ്റ്റുകളാണ്.
ഇതുവരെ ഈ റെക്കോര്‍ഡ് ഡേവിഡ് ബെക്കാമിന്റെ പേരിലായിരുന്നു. 15 അസിസ്റ്റുകളായിരുന്നു മുന്‍ ഇംഗ്ലീഷ് ഫുട്‌ബോളര്‍ കുറിച്ചത്. 1999 – 2000 സീസണിലാണ് താരം ഇത്തരമൊരു റെക്കോഡ് സ്വന്തമാക്കിയത്. ഇപ്പോള്‍ അത് 26 വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രൂണോ പഴങ്കഥയാക്കിയിരിക്കുകയാണ്.
അതേസമയം, മത്സരത്തില്‍ ആദ്യം വല കുലുക്കിയത് യൂണൈറ്റഡായിരുന്നു. 53ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍ പിറന്നത്. ദി റെഡ് ഡെവിള്‍സിനെ മുന്നിലെത്തിച്ചത് കാസിമിറോയാണ്.
ഏറെ വൈകാതെ വില്ലന്‍സ് തിരിച്ചടിച്ചു. റോസ് ബാര്‍ക്ക്‌ലിയാണ് ടീമിനായി സമനില കണ്ടത്തെത്തിയത്. 64ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഈ ഗോള്‍ നേട്ടം.
എന്നാല്‍, ഈ സന്തോഷത്തിന് അധികനേരം ആയുസുണ്ടായിരുന്നില്ല. മാത്യുസ് കുന്‍ഹ വില്ലന്‍സിന്റെ പോസ്റ്റിലേക്ക് പന്തടിച്ച് കയറ്റി യുണൈറ്റഡിനെ വീണ്ടും മുന്നിലെത്തിച്ചു. 71ാം മിനിട്ടിലായിരുന്നു ഈ ഗോള്‍.
പത്ത് മിനിട്ടുകള്‍ക്കപ്പുറം യുണൈറ്റഡ് ഒരിക്കല്‍ കൂടി വല കുലുക്കി. ബെഞ്ചമിന്‍ സെസ്‌കോയായിരുന്നു ഇത്തവണത്തെ ഗോള്‍ സ്‌കോറര്‍.
Content Highlight: Bruno Fernandes holds the record of the most assists for Manchester United in a single Premier League season by beating David Beckham’s 26-year record