| Sunday, 19th April 2026, 9:21 am

18* ആന്‍ഡ് കൗണ്ടിങ്; ചരിത്ര നേട്ടത്തിനരികെ ബ്രൂണോ

ഫസീഹ പി.സി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍  ആതിഥേയരായ ചെല്‍സിയെയാണ് ദി റെഡ് ഡെവിള്‍സ് തകര്‍ത്തെറിഞ്ഞത്. ചെല്‍സിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ടീമിന്റെ വിജയം.

യൂണൈറ്റഡിനായി മാത്യുസ് കുന്‍ഹയാണ് പന്ത് വലയിലെത്തിച്ചത്. ടീമിന് വിജയം സമ്മാനിച്ച ഈ ഗോള്‍ പിറന്നത് 43ാം മിനിട്ടിലാണ്. സൂപ്പര്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസാണ് താരത്തിന് ഈ ഗോളിനായി പന്ത് നല്‍കിയത്.

മറ്റൊരു മത്സരത്തില്‍ കൂടി ഗോളിന് വഴിയൊരുക്കിയതോടെ ബ്രൂണോയ്ക്ക് ഈ സീസണിലെ തന്റെ അസിസ്റ്റുകളുടെ എണ്ണം 18 ആയി ഉയര്‍ത്താന്‍ സാധിച്ചു. ഇതോടെ ഒരു ചരിത്ര നേട്ടത്തിനിരിക്കെ എത്തിയിരിക്കുകയാണ് യുണൈറ്റഡ് നായകന്‍.

ബ്രൂണോ ഫെർണാണ്ടസ്. Photo: Mal/x.com

പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടുന്ന താരമെന്ന  നേട്ടത്തിനരികെയാണ് ബ്രൂണോ. നിലവില്‍ താരം ഈ ലിസ്റ്റില്‍ നാലാം സ്ഥാനത്താണ്.  സെസ്‌ക് ഫാബ്രിഗാസ്, ഫ്രാങ്ക് ലാംപാര്‍ഡ്, കെവിന്‍ ഡി ബ്രൂയിന്‍, മുഹമ്മദ് സല എന്നിവര്‍ക്കൊപ്പം താരം നിലവില്‍ ഈ സ്ഥാനം പങ്കിടുന്നത്. ഇവര്‍ക്കെല്ലാം 18 അസിസ്റ്റുകളാണുള്ളത്.

ഈ സീസണില്‍ ഇനിയും മത്സരങ്ങള്‍ ബാക്കിയുള്ളതിനാല്‍ ബ്രൂണോയ്ക്ക് ഈ നേട്ടം സ്വന്തമാക്കാനുള്ള അവസരമുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇനി അഞ്ച് മത്സരങ്ങളാണ് ഈ സീസണില്‍ ബാക്കിയുള്ളത്. അതില്‍ നിന്ന് മൂന്ന്  അസിസ്റ്റുകള്‍ നേടാനായാല്‍ താരത്തിന് മുന്നിലെത്താം.

നിലവില്‍ ഈ ലിസ്റ്റില്‍ മുന്നിലുളളത് ആഴ്സണല്‍ ഇതിഹാസം തിയറി ഹെന്റിയും മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരവുമായ കെവിന്‍ ഡി ബ്രൂയിനുമാണ്. ഇരുവര്‍ക്കും 20 അസിസ്റ്റുകളാണ്.

തിയറി ഹെൻറി.

ഈ സീസണില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ മൂന്ന് അസിസ്റ്റുകള്‍ നേടാനായാല്‍ 13 വര്‍ഷത്തെ ചരിത്രം  തിരുത്തി കുറിക്കാന്‍ സാധിക്കും. ഇനി രണ്ട് അസിസ്റ്റുകളാണ് നേടുന്നതെങ്കില്‍ തിയറി ഹെന്റിക്കും ഡി ബ്രൂയിനുമൊപ്പം ഒന്നാം സ്ഥാനം പങ്കിടാം.

ഒരു പ്രീമിയര്‍ ലീഗ് സീസണില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടിയ താരങ്ങള്‍

(താരം – ടീം – സീസണ്‍ – അസിസ്റ്റുകള്‍ എന്നീ ക്രമത്തില്‍)

തിയറി ഹെന്റി – ആഴ്സണല്‍  – 2002/03 – 20

കെവിന്‍ ഡി ബ്രൂയിന്‍ – മാഞ്ചസ്റ്റര്‍ സിറ്റി – 2019/20 – 20

മെസ്യുട്ട് ഓസില്‍ – ആഴ്സണല്‍  – 2015/16 – 19

ബ്രൂണോ ഫെര്‍ണാണ്ടസ് – മാഞ്ചസ്റ്റര്‍ യുണൈറ്റഡ് – 2025/26 – 18*

സെസ്‌ക് ഫാബ്രിഗാസ് – ചെല്‍സി – 2014/15 – 18

ഫ്രാങ്ക് ലാംപാര്‍ഡ് – ചെല്‍സി – 2004/05 – 18

കെവിന്‍ ഡി ബ്രൂയിന്‍- മാഞ്ചസ്റ്റര്‍ സിറ്റി – 2016/17 – 18

മുഹമ്മദ് സല – ലിവര്‍പൂള്‍ – 2024/25 – 18

സെസ്‌ക് ഫാബ്രിഗാസ് – ആഴ്സണല്‍  – 2007/08 – 17

Content Highlight: Bruno Fernandes  chasing most assist in a single Premier League season with 18 assist in this season

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more