| Friday, 16th January 2026, 6:26 pm

ആഗ്രഹങ്ങളെല്ലാം നിറവേറ്റിയ വ്യക്തി; മഞ്ജുവിനെ കുറിച്ചോര്‍ത്ത് എപ്പോഴും അഭിമാനം: മധു വാര്യര്‍

ഐറിന്‍ മരിയ ആന്റണി

ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ഒരു സമയത്ത് തിളങ്ങി നിന്ന നടനാണ് മധു വാര്യര്‍. 2004ല്‍ പുറത്തിറങ്ങിയ വാണ്ടഡ് എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച നടന്‍ നേരറിയാന്‍ സി.ബി.ഐ, ഭരത് ചന്ദ്രന്‍ ഐ.പി.എസ്, ഹലോ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

2022ല്‍ ലളിതം സുന്ദരം എന്ന സിനിമയിലൂടെ സംവിധാനത്തിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിരുന്നു. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടിയും തന്റെ സഹോദരിയുമായ മഞ്ജു വാര്യറെ കുറിച്ച് സംസാരിക്കുകാണ് മധു വാര്യര്‍. തനിക്ക് മഞ്ജുവിനെ കുറിച്ചോര്‍ത്ത് എപ്പോഴും അഭിമാനമാണെന്ന് അദ്ദേഹം പറയുന്നു.

”മഞ്ജു തന്റെ അനിയത്തിയാണോ എന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്. കാരണം എന്നെക്കാളും എത്രയോ മെച്ചോര്‍ഡായുട്ടുള്ള ബ്രേവായിട്ടുള്ള തീരുമാനങ്ങള്‍ എടുക്കുന്നയാളാണ് മഞ്ജു. ഡ്രൈവിങ് പഠിക്കണം, നീന്തല്‍ പഠിക്കണം എന്നൊക്കെ ഒരുപാട് ആഗ്രഹങ്ങള്‍ പറയുമായിരുന്നു. അതൊക്കെ മഞ്ജു ചെയ്ത് കഴിഞ്ഞു. എല്ലാം അച്ചീവ് ചെയ്ത് കഴിഞ്ഞു.

ഇപ്പോളും ബക്കറ്റ് ലിസ്റ്റില്‍ ഒരോ കാര്യങ്ങളായി മഞ്ജു ചെയ്തുകൊണ്ടിരിക്കുകയാണ്. ചാക്കോച്ചന്‍ പിശാരടി അങ്ങനെ അവര്‍ ഒരു ഗ്രൂപ്പുണ്ട്. അവര്‍ ഒരുമിച്ച് യാത്രകളൊക്കെ പോകാറുണ്ട്,’ മധു വാര്യര്‍ പറയുന്നു.

നോര്‍ത്തേണ്‍ ലൈറ്റ്‌സ് കാണാനായി അവര്‍ എങ്ങോട്ടോ പോകാനിരിക്കുകയാണെന്നും ആഗ്രഹമുള്ള കാര്യങ്ങളൊക്കെ സഫലമാക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് മഞ്ജുവന്നെും മധു വാര്യര്‍ പറഞ്ഞു.

തനിക്ക് 40 വസിന് ശേഷമുള്ള ജീവിതം കുറച്ചുകൂടി രസകരമാണെന്നാണ് തോന്നുന്നതെന്നും ഈ സമയത്ത് നല്ല ക്ലാരിറ്റിയോടെ തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റുമെന്നും അദ്ദേഹം പറയുന്നു. പണ്ട് പല കാര്യങ്ങളിലും വളരെ കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നുവെന്നും മധു വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

നീണ്ട 13വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍വ്വം മായയിലൂടെ മധു വാര്യര്‍ വീണ്ടും അഭിനയിത്തിലേക്ക് തിരിച്ചെത്തിയിരുന്നു. സിനിമയിലെ പെര്‍ഫോമന്‍സിന് മഞ്ജു വാര്യര്‍ തന്നെ പ്രശംസിച്ച കാര്യം മധു തുറന്നു പറഞ്ഞിരുന്നു.

അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ ചിത്രത്തില്‍ റിയ ഷിബു, അജു വര്ഡഗീസ്, പ്രീതി മുകുന്ദന്‍, ജനാര്‍ദ്ദനന്‍, രഘുപനാഥ് പലേരി തുടങ്ങിയവര്‍ പ്രധാനവേഷങ്ങൡലെത്തിയിരുന്നു. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമക്ക് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു.

Content Highlight: Brother and actor Madhu Warrier talks about Manju Warrier

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more