ലണ്ടന്‍: ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ച് പതിനാറ് വര്‍ഷമായി ഒളിവില്‍ കഴിയുന്ന ഐ.പി.എല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി. സാമ്പത്തിക ക്രമക്കേടുകള്‍ക്കും കള്ളപ്പണം വെളുപ്പിക്കലുകലിനും കേസുകള്‍ നേരിട്ടായിരുന്നു അദ്ദേഹം ഒളിവില്‍ പോയത്.
ചാള്‍സ് രാജാവിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഓക്‌സ്‌ബോര്‍ഡ് യൂനിയനില്‍ നടത്തിയ പ്രസംഗത്തിനിടയിലാണ് ലളിത് മോദിയുടെ വെളിപ്പെടുത്തല്‍. കൂടാതെ ഗോഡ് സേവ് ദി കിങ് എന്ന വാചകത്തോടെ ഇക്കാര്യമറിയിച്ച് സോഷ്യല്‍ മീഡിയയിലും അദ്ദേഹം പോസ്റ്റ് പങ്കുവെച്ചു.
2010ലായിരുന്നു ലളിത് മോദി രാജ്യം വിട്ടത്. യു.കെ തനിക്ക് വര്‍ഷങ്ങളായി വീട് പോലെ ആണെന്നും അവിടുത്തെ ജനങ്ങളുടെ മൂല്യങ്ങളെ താന്‍ അഗാധമായി സ്‌നേഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക ക്രമക്കേടുകളും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ തിരയുന്ന വ്യക്തിയാണ് ലളിത് മോദി. ബി.സി.സി.ഐയുടെ സസ്‌പെന്‍ഷനും ആജീവനാന്ത വിലക്കും നേരിട്ടതിന് പിന്നാലെ 2010-ലാണ് അദ്ദേഹം ഇന്ത്യ വിട്ട് ലണ്ടനിലേക്ക് താമസം മാറിയത്.
തുടര്‍ന്ന് 2015-ല്‍ മുംബൈ കോടതി ഇദ്ദേഹത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ താന്‍ ഒളിച്ചോടിയിട്ടില്ലെന്നും തനിക്കെതിരായ ആരോപണങ്ങളില്‍ ഇതുവരെ ഒരു കോടതിയിലും കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്നും ഈ വര്‍ഷം ജൂലൈയില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ ലളിത് മോദി അവകാശപ്പെട്ടിരുന്നു.
Content Highlight: Britain is like home to me: Lalit Modi, accused in corruption cases, reveals he has acquired British citizenship.