ശ്രീലങ്കയും സിംബാബ്‌വേയും തമ്മിലുള്ള രണ്ട് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ഹരാരെ സ്‌പോര്‍ട്‌സിറ്റിയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വേ ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സാണ് നേടിയത്.
നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വേ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സാണ് നേടിയത്. ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റിനെയും മൂന്നാമന്‍ ബ്രണ്ടന്‍ ടൈലറിനെയും പൂജ്യം റണ്‍സിനാണ് ടീമിന് നഷ്ടമായത്.
ഇതോടെ ഒരു മോശം റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ് ബ്രണ്ടന്‍ ടൈലര്‍. സിംബാബ്‌വേക്ക് വേണ്ടി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ പൂജ്യം റണ്‍സിന് പുറത്തായ താരങ്ങളുടെ പട്ടികയില്‍ മൂന്നാമനായിട്ടാണ് താരം വന്നെത്തിയത്. സിംബാബ്‌വേയുടെ മറ്റ് രണ്ട് താരങ്ങളോടൊപ്പമാണ് ടൈലര്‍ ഇടം നേടിയത്.
ഗ്രാന്‍ഡ് ഫ്‌ലവര്‍ – 18 – (214 ഇന്നിങ്‌സ്)
എല്‍ട്ടണ്‍ ചികുമ്പുറ – 17 – (195 ഇന്നിങ്‌സ്)
ബ്രണ്ടന്‍ ടൈലര്‍ – 16 – (204 ഇന്നിങ്‌സ്)
തതെണ്ട തൈബു – 16 – (136 ഇന്നിങ്‌സ്)
പ്രോസ്പര്‍ ഉസ്പിയ – 16 – (132 ഇന്നിങ്‌സ്)
അതേസമയം ലങ്ക ഉയര്‍ത്തിയ വിജയലക്ഷ്യം മറികടക്കാനാണ് സിംബാബ്‌വേ ലക്ഷ്യം വെക്കുന്നത്. ബാറ്റിങ്ങില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ മുന്നേറാന്‍ ടീമിന് സാധിക്കുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.
ലങ്കക്കുവേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ പാത്തും നിസങ്കയും ജനിത് ലിയാനങ്കയുമാണ്. നിസങ്ക 12 ഫോര്‍ ഉള്‍പ്പെടെ 92 പന്തില്‍ 76 റണ്‍സും ജനിത് 47 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 70 റണ്‍സും നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഏഴാമനായി ഇറങ്ങിയ കാമിന്ദു മെന്‍ഡിസ് 36 പന്തില്‍ 57 റണ്‍സ് നേടി മികവുപുലര്‍ത്തി. കുശാല്‍ മെണ്ടിസ് 63 പന്തില്‍ 38 റണ്‍സും സധീര സമരവിക്രമ 35 റണ്‍സും നേടി.
സിംബാബ്‌വേക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് റിച്ചാര്‍ഡ് എന്‍ഗരാവയാണ്. രണ്ട് മെയ്ഡന്‍ ഓവര്‍ ഉള്‍പ്പെടെ 34 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ബ്ലെസ്സിങ് മസാരബാനി, ട്രവര്‍ ഗ്വാണ്ടു, സിക്കന്ദര്‍ റാസ, സീന്‍ വില്യംസ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും ടീമിനുവേണ്ടി നേടി.
Content Highlight: Brendan Tylor In Unwanted Record Achievement In ODI Cricket For Zimbabwe