| Saturday, 20th June 2026, 7:17 am

സൂപ്പര്‍താരം പരിക്കേറ്റ് മടങ്ങി; ലോകകപ്പില്‍ ബ്രസീലിന് കനത്ത തിരിച്ചടി

സുദേവ് എ

ബ്രസീലിയന്‍ സൂപ്പര്‍താരം റാഫിഞ്യക്ക് പരിക്ക്. 2026 ഫിഫ ലോകകപ്പില്‍ ഹെയ്തിക്കെതിരെയുള്ള രണ്ടാം മത്സരത്തിനിടെയാണ് റാഫിഞ്യക്ക് പരിക്കേറ്റത്. ഫിലാഡല്‍ഫിയയില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യ പകുതിയിലാണ് താരത്തിന് പരിക്കേറ്റത്.

വലത് വിങ്ങിലൂടെ ഓടുന്നതിനിടെ ഹാംസ്ട്രിങിനാണ് റാഫിഞ്യക്ക് പരിക്കേറ്റത്. ഒടുവില്‍ റാഫിഞ്യ മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങുകയായിരുന്നു. റയാനാണ് താരത്തിന്റെ പകരക്കാരനായി കളത്തിലിറങ്ങിയത്. താരത്തിന്റെ പരിക്കിനെ സംബന്ധിച്ചുള്ള അപ്‌ഡേറ്റുകളൊന്നും പുറത്തുവന്നിട്ടില്ല. പരിക്ക് ഗുരുതരമാണെങ്കില്‍ റാഫിഞ്യക്ക് ലോകകപ്പിലെ വരും മത്സരങ്ങള്‍ നഷ്ടമാവും.

അതേസമയം മത്സരത്തിന്റെ ആദ്യ പകുതിയില്‍ ബ്രസീല്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മുന്നിട്ട് നില്‍ക്കുകയാണ്. മാത്യൂസ് കുന്‍ഹ ഇരട്ട ഗോള്‍ നേടി തിളങ്ങി. മത്സരത്തിന്റെ 23, 36 മിനിറ്റുകളിലാണ് കുന്‍ഹയുടെ ഗോള്‍ പിറന്നത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ വിനീഷ്യസ് ജൂനിയറും ലക്ഷ്യം കണ്ടു.

ആദ്യ മത്സരത്തില്‍ മൊറോക്കോയോട് സമനില പിടിച്ചാണ് ബ്രസീല്‍ ഹെയ്തിക്കെതിരെ കളത്തിലിറങ്ങിയത്. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു.

അതുകൊണ്ട് തന്നെ ഈ മത്സരത്തില്‍ ബ്രസീലിന് വിജയം അനിവാര്യമായിരുന്നു. ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകളുടെ ആധിപത്യത്തോടെ ബ്രസീല്‍ മത്സരം കൈപ്പിടിയിലാക്കിയിരിക്കുകയാണ്.

മറുഭാഗത്ത് ഹെയ്തി ആദ്യ മത്സരത്തില്‍ സ്‌കോട്ലാന്‍ഡിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു. ടൂര്‍ണമെന്റില്‍ നിലനില്‍ക്കണമെങ്കില്‍ ഹെയ്തിക്കും വിജയം അനിവാര്യമാണ്.

Content Highlight: Brazilian superstar Rafinha injured in 2026 FIFA World Cup

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more