| Thursday, 28th June 2018, 12:14 am

ചിറകടിച്ച് കാനറികള്‍; ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീക്വാര്‍ട്ടറില്‍

സ്പോര്‍ട്സ് ഡെസ്‌ക്

റഷ്യന്‍ ലോകകപ്പിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബ്രസീലിന് ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്രസീലിന്റെ വിജയം. പൗളിഞ്ഞോയും സില്‍വയുമാണ് ബ്രസീലിനായി ഗോള്‍ നേടിയത്.

കളി തുടങ്ങി 10ാം മിനിറ്റില്‍ തന്നെ മികച്ച ഫോമിലുള്ള മാഴ്‌സെലോ പരിക്കേറ്റ് മടങ്ങിയത് ബ്രസീലിന് തിരിച്ചടിയായി. 36ാം മിനിറ്റില്‍ പൗളിഞ്ഞോയാണ് ബ്രസീലിന് ആദ്യ ലീഡ് നേടിക്കൊടുത്തത്. കുടിന്യോയുടെ പാസില്‍ നിന്നായിരുന്നു പൗളിഞ്ഞോയുടെ ഗോള്‍.

68ാം മിനിറ്റില്‍ തിയാഗോ സില്‍വയാണ് ബ്രസീലിന്റെ രണ്ടാം ഗോള്‍ നേടിയത്. നെയ്മറുടെ കോര്‍ണറിന് കൃത്യമായി തലവെച്ച സില്‍വ സെര്‍ബിയന്‍ ഗോളിയെ നിഷ്പ്രഭനാക്കി ഗോള്‍ നേടുകയായിരുന്നു. സൂപ്പര്‍താരം നെയ്മറിന് ഒരുപിടി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല. എന്നാല്‍ സഹതാരങ്ങള്‍ക്ക് മനോഹരമായ പാസ് നല്‍കി താരം കളിയില്‍ നിറഞ്ഞുനിന്നു.

മികച്ച പ്രതിരോധമാണ് സെര്‍ബിയ കാഴ്ചവെച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more