| Wednesday, 28th March 2018, 1:19 am

ബ്രസീല്‍ ജര്‍മ്മനി പോരാട്ടം; ഹാഫ് ടൈമില്‍ ബ്രസീല്‍ മുന്നില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബെര്‍ലിന്‍: സൗഹാര്‍ദ്ദ മത്സരത്തില്‍ ജര്‍മ്മനിക്കെതിരെ ബ്രസീല്‍ ഒരു ഗോളിന് മുന്നില്‍. 38 ാം മിനുറ്റില്‍ ജീസസാണ് ജെര്‍മനിയുടെ വലകുലുക്കിയത്. ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ വില്യണ്‍സ് നല്‍കിയ ക്രോസില്‍ ഗോളിയെ കബളിപ്പിച്ച് ജീസസ് വലയിലെത്തിക്കുകയായിരുന്നു.


Read Also :നിന്നെ കോടതിയില്‍ കണ്ടോളാം;ആശുപത്രിയിലെത്തിയ ഭാര്യ ഹസിനെ മടക്കിയയച്ച് ഷമി


കുത്തിയൊലിച്ച് പോയ ബ്രസീലിയന്‍ ഫുട്ബോള്‍ മാഹാത്മ്യത്തിന് പകരം വീട്ടാനാണ് കാനറികള്‍ ഇന്ന് ജര്‍മ്മനിക്കെതിരെ ബൂട്ടണിഞ്ഞത്. മത്സരം സൗഹ്യദമാണെങ്കിലും കാനറികള്‍ക്കിത് അഭിമാന പോരാട്ടമാണ്. സ്വന്തം മൈതാനത്ത് നാട്ടുകാര്‍ക്ക് മുന്നില്‍ ലോക കിരീടം സ്വപ്നംകണ്ടിറങ്ങിയ തങ്ങളെ നാലുവര്‍ഷം മുമ്പ് 7-1 നാണംകെടുത്തിക്കളഞ്ഞ ലോകചാമ്പ്യന്മാര്‍ക്കെതിരെ പകരം വീട്ടാനുള്ള ഒരുക്കിലാണ് ബ്രസീല്‍.

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന റഷ്യയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജയിച്ചാണ് ബ്രസീല്‍ എത്തുന്നത്. അതേസമയം, സ്‌പെയ്‌നുമായി സമനില വഴങ്ങിയാണ് ജര്‍മ്മനി എത്തുന്നത്. റഷ്യയ്‌ക്കെതിരേ കളിച്ച ടീമില്‍ നിന്നും ഡഗ്ലസ് സില്‍വയ്ക്ക് പകരം ഫെര്‍ണാണ്ടീഞ്ഞോയാകും ഇന്ന് ബ്രസീലിയന്‍ ടീമിലുണ്ടാവുക.

ബെലോ ഹൊറിസോണ്ട ദുരന്തത്തില്‍ നിന്നും ബ്രസീലിന് കരകയറണമെങ്കില്‍ ഇന്ന് ജയിച്ചേ തീരുവെന്നാണ് പരിശീലകന്‍ ടിറ്റെ വ്യക്തമാക്കി. അന്ന് ബ്രസീലിന് ജര്‍മനി നല്‍കിയ ആഘാതം വളരെ വളരെ വലുതായിരുന്നു. അതില്‍ നിന്നും ബ്രസീലിയന്‍ ജനത ഇതുവരെ മുക്തരായിട്ടില്ല. ജര്‍മ്മനിക്കെതിരേ ഒരു ജയം ചിലപ്പോള്‍ ആ ആഘാതത്തില്‍ നിന്നും അവരെ മുക്തരാക്കിയേക്കും. ടിറ്റെ പറഞ്ഞു.

We use cookies to give you the best possible experience. Learn more