| Monday, 8th June 2026, 10:09 am

ബ്രസീലിന്റെ തകരാത്ത ചരിത്ര റെക്കോഡുകൾ; ലോകകപ്പിൻ്റെ ഒരേയൊരു രാജാവ്

Sudev A

2026 ലോക ഫുട്ബോള്‍ മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്ബോള്‍ ലോകം. മെക്സിക്കോ, കാനഡ, യു.എസ്.എ തുടങ്ങിയ മൂന്ന് വ്യത്യസ്ത രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ്. 48 രാജ്യങ്ങളാണ് ഇത്തവണ കിരീടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്.

മറ്റൊരു ലോകകപ്പ് കൂടി അടുത്തെത്തി നില്‍ക്കുമ്പോള്‍ മറ്റൊരു രാജ്യത്തിനും സ്വന്തമാക്കാനാവാത്ത ഒരുപിടി നേട്ടങ്ങളുമായാണ് ബ്രസീല്‍ ടീം ഇത്തവണ കളത്തിലിറങ്ങുന്നത്. 19 ചരിത്രനേട്ടങ്ങളുമായാണ് കാനറിപ്പട ലോകം കീഴടക്കാനെത്തുന്നത്.

ബ്രസീൽ ഫുട്ബോൾ ടീം

ലോകകപ്പ് ചരിത്രത്തിലെ ബ്രസീലിന്റെ റെക്കോഡുകള്‍

1. ഏറ്റവും കൂടുതല്‍ ലോകകപ്പ് കിരീടങ്ങള്‍ നേടിയ രാജ്യം- 1958, 1962, 1970, 1994, 2002

2. എല്ലാ ലോകകപ്പുകളിലും പങ്കെടുത്ത ഏക രാജ്യം-1930 മുതല്‍ 2022 വരെ

3. ഏറ്റവും കൂടുതല്‍ ലോകകപ്പുകളില്‍ പങ്കാളിത്തം-22 ലോകകപ്പ്

4. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരം വിജയിച്ച രാജ്യം- 76 വിജയങ്ങള്‍

5. ലോകകപ്പില്‍ ഏറ്റവും മികച്ച വിജയ ശതമാനം രേഖപ്പെടുത്തിയ രാജ്യം- 67 ശതമാനം

6. ലോകകപ്പില്‍ ഏറ്റവുമധികം ഗോളുകള്‍ നേടുന്ന രാജ്യം-237 ഗോളുകള്‍

7. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ രാജ്യം-245 പോയിന്റുകള്‍

8. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഡയറക്ട് ഫ്രീ കിക്ക് ഗോളുകള്‍ നേടിയ രാജ്യം-13 ഫ്രീ കിക്ക് ഗോളുകള്‍

9. ഏറ്റവും കൂടുതല്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ താരങ്ങളുള്ള രാജ്യം- 5 ഗോള്‍ഡന്‍ ബൂട്ട് വിജയികള്‍

10. ഏറ്റവും കൂടുതല്‍ ഗോള്‍ഡന്‍ ബോള്‍ ജേതാക്കളെ സമ്മാനിച്ച രാജ്യം-7 ഗോള്‍ഡന്‍ ബോള്‍ വിജയികള്‍

11. ലോകകപ്പ് ഫൈനലുകളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ രാജ്യം- ഏഴ് ഫൈനലുകളില്‍ 15 ഗോളുകള്‍

12. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ലോകകപ്പ് നേടിയ രാജ്യം-1958, 1962 ലോകകപ്പ് വിജയങ്ങള്‍

13. ഏറ്റവും കൂടുതല്‍ ലോകകപ്പ് നേടിയ താരമുള്ള രാജ്യം-പെലെ (മൂന്ന് ലോകകപ്പുകള്‍)

14. ലോകകപ്പ് നേടിയ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ രാജ്യം-18 ഗോളുകള്‍(2002 ലോകകപ്പ്)

15. ലോകകപ്പ് നേടിയ ടീമിന്റെ ഏറ്റവും മികച്ച ഗോള്‍ വ്യത്യസം-+14(2002 ലോകകപ്പ്)

ലോകകപ്പില്‍ ബ്രസീലിയന്‍ താരങ്ങളുടെ നേട്ടങ്ങള്‍

1. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ബ്രസീലിയന്‍ താരം-റൊണാള്‍ഡോ നസാരിയോ(15 ഗോളുകള്‍)

2. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ബ്രസീല്‍ താരം-കഫു(20 മത്സരങ്ങള്‍)

3. ലോകകപ്പ് ഫൈനലിലെ ഒരു ടീമിന്റെ ഏറ്റവും വലിയ വിജയം-സ്വീഡനെതിരെയുള്ള 5-2 വിജയം(1958 ലോകകപ്പ്)

4. ഓരോ ലോകകപ്പുകളിലും കുറഞ്ഞത് ഒരു മത്സരമെങ്കിലും വിജയിച്ച ടീം-22 ലോകകപ്പുകളില്‍ 21 ടൂര്‍ണമെന്റിലും വിജയം

അതേസമയം ചരിത്രത്തിലെ ആറാം ലോക കിരീടം ലക്ഷ്യം വെച്ചാണ് ബ്രസീല്‍ ഇത്തവണ ഇറങ്ങുന്നത്. ബ്രസീലിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ വിദേശ പരിശീലകനായ കാര്‍ലോ ആന്‍സലോട്ടിയുടെ കീഴിലെത്തുമ്പോള്‍ ബ്രസീല്‍ ലോകകപ്പില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.

2002ലാണ് ബ്രസീല്‍ അവസാനമായി ലോകകപ്പ് നേടിയത്. നീണ്ട 24 വര്‍ഷങ്ങളായുള്ള കിരീടത്തിന് വേണ്ടിയുള്ള ബ്രസീലിന്റെ ഇത്തവണ സാധ്യമാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ലോകകപ്പില്‍ ഗ്രൂപ്പ് സി-യിലാണ് ബ്രസില്‍ ഇടം നേടിയിരിക്കുന്നത്. ഹെയ്തി, മൊറാക്കോ, സ്‌കോട്‌ലാന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

Content Highlight: Brazil football team world cup historical records

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more