| Friday, 6th July 2018, 4:49 pm

ബെല്‍ജിയത്തിനെതിരെ മാഴ്‌സലോ കളിക്കുമോ; ടിറ്റെയുടെ ടീം സിലക്ഷന്‍ ഇങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ന് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തെ നേരിടാന്‍ ഒരുങ്ങുകയാണ് ബ്രസീല്‍. പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ മെക്‌സിക്കോയ്‌ക്കെതിരെ നടത്തിയ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് ആരാധകര്‍.

എന്നാല്‍ ബെല്‍ജിയത്തിനോട് കളിക്കുമ്പോള്‍ ഇതുവരെ ഉള്ള കളിയൊന്നും മതിയാവാതെ വരും ബ്രസീലിന്. കെവിന്‍ ഡിബ്രുയിനും, ഏദന്‍ ഹസാര്‍ഡും, റൊമേലു ലുക്കാക്കുവും കൂടെ ഇരച്ച് വരുമ്പോള്‍ തടയിടാന്‍ ബ്രസീല്‍ പ്രതിരോധം നന്നായി വിയര്‍ക്കും.


ALSO READ: ബെല്‍ജിയത്തിനെതിരെ ഹാട്രിക്ക് നേടൂ; നെയ്മര്‍ക്ക് റഷ്യന്‍ മേയറുടെ വമ്പന്‍ ഓഫര്‍


അതുകൊണ്ട് തന്നെ ബ്രസീല്‍ നിരയില്‍ സൂപ്പര്‍ താരം മാഴ്‌സലോ കളിക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഒരേ സമയം മികച്ച പ്രതിരോധ താരമായും, മുന്നേറ്റത്തിലേക്ക് വന്ന് ആക്രമിച്ച് കളിക്കുന്ന താരമായും മാഴ്‌സലോ ബ്രസീലിനെ ഒട്ടാകെ നിയന്ത്രിക്കാറുണ്ട്. ഇന്ന് മാഴ്‌സലോ ഇല്ലെങ്കില്‍ അത് ബ്രസീല്‍ ആക്രമണ, പ്രതിരോധങ്ങളെ ബാധിച്ചേക്കാന്‍ ഇടയുണ്ട്.

മാഴ്‌സലോ കളിക്കും എന്ന് തന്നെയാണ് ബ്രസീല്‍ കോച്ച് ടിറ്റെ നല്‍കുന്ന സൂചനകള്‍. ആദ്യ ഇലവനില്‍ തന്നെ മാഴ്‌സലോ ഇറങ്ങുമെന്നും ടിറ്റെ പറയുന്നുണ്ട്. സെര്‍ബിയക്കെതിരെയാ മത്സരത്തില്‍ പരിക്കേറ്റ് താരം ആദ്യ പത്ത് മിനുറ്റില്‍ മൈതാനം വിട്ടിരുന്നു. മെക്‌സിക്കോക്കെതിരെ കളിച്ചുമില്ല.


ALSO READ: ഒടിയന്‍ മാണിക്യന്‍ വരുന്നു; റിലീസ് ഡേറ്റും വിശദാംശങ്ങളും പ്രഖ്യാപിച്ച് ഒടിയന്‍ ടീസര്‍ ഇറങ്ങി


മാര്‍സലോയും ഡാനിലോയും മത്സരത്തിന് പൂര്‍ണ്ണ സജ്ജരാണ് എന്നാല്‍ നല്ല ഫോമില്‍ തന്നെ കളിക്കുന്ന ഫാഗ്‌നറേയും ഫിലിപ്പെ ലൂയിസിനേയും പിന്‍ വലിച്ച് ടിറ്റെ ഒരു കടുംകൈ ചെയ്യുമോ എന്നാണ് കാണേണ്ടത്.

കഴിഞ്ഞ മത്സരത്തില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ച കസമിറോ ഇന്ന് ഇറങ്ങില്ല. ഫെര്‍ണാണ്ടീഞ്ഞോ ആയിരിക്കും ഇന്ന് കളിക്കുക.

We use cookies to give you the best possible experience. Learn more