| Thursday, 25th June 2026, 3:30 pm

സ്‌കോട്‌ലാന്‍ഡ് അടക്കിവാഴുന്ന കാനറികള്‍; വമ്പന്‍ വിജയത്തില്‍ ചരിത്രവും മുന്നോട്ട്!

ശ്രീരാഗ് പാറക്കല്‍

2026 ഫിഫ ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡിനെ തകര്‍ത്ത് ബ്രസീല്‍ നോക്കൗട്ടില്‍ പ്രവേശിച്ചിരിക്കുകയാണ്. മയാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകളാണ് കാനറിപ്പട വിജയിച്ചുകയറിയത്.

വിനീഷ്യസ് ജൂനിയറിന്റെ ഇരട്ട ഗോള്‍ കരുത്തിലാണ് ബ്രസീല്‍ വിജയക്കൊടി പറത്തിയത്. താരത്തിന് പുറമെ മാത്യുസ് കുന്‍ഹ ഒരു ഗോളും സ്‌കോട്‌ലാന്‍ഡിന് മുകളില്‍ ബ്രസീലിന്റെ ആധിപത്യം ശക്തമാക്കി. ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീല്‍ മുന്നേറിയിരിക്കുകയാണ്. ഇത് 16ാം ലോകകപ്പിലാണ് കാനറിപ്പട തങ്ങളുടെ ഗ്രൂപ്പില്‍ ഒന്നാമതെത്തുന്നത്.

മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ നേടി വിജയിച്ചതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും ബ്രസീല്‍ സ്‌കോട്‌ലാന്‍ഡിനെതിരെ സ്വന്തമാക്കിയിരിക്കുകയാണ്. ലോകകപ്പ് മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കുന്ന ടീം ആകാനാണ് ബ്രസീലിന് സാധിച്ചത്.

ലോകകപ്പില്‍ ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളില്‍ നാല് ജയവും ഒരു സമനിലയും സ്വന്തമാക്കാന്‍ ബ്രസീലിന് സാധിച്ചു. കാനറിപ്പടയ്‌ക്കെതിരെ ലോകകപ്പില്‍ ഒറ്റ മത്സരത്തില്‍ പോലും വിജയിക്കാന്‍ സാധിക്കാത്ത നാണക്കേടും സ്‌കോട്‌ലാന്‍ഡിന്റെ തലയില്‍ വീണിരിക്കുകയാണ്.

ലോകകപ്പില്‍ ബ്രസീലും സ്‌കോട്‌ലാന്‍ഡും ഏറ്റുമുട്ടിയപ്പോള്‍

1974 – ബ്രസീല്‍ 0-0 സ്‌കോട്‌ലാന്‍ഡ്

1982 – ബ്രസീല്‍ 4-1 സ്‌കോട്‌ലാന്‍ഡ്

1990 – ബ്രസീല്‍ 1-0 സ്‌കോട്‌ലാന്‍ഡ്

1998 – ബ്രസീല്‍ 2-1 സ്‌കോട്‌ലാന്‍ഡ്

2026 – ബ്രസീല്‍ 3-0 സ്‌കോട്‌ലാന്‍ഡ്

ഇതിന് പുറമെ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ടീമെന്ന നേട്ടവും കാനറിപ്പട സ്വന്തമാക്കിയിട്ടുണ്ട്. 244 ഗോളുകളുമായാണ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

Content Highlight: Brazil became the team with the most wins against Scotland in a World Cup match

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more