| Thursday, 28th August 2014, 9:27 pm

ആഞ്ചലീന ജോളിയും ബ്രാഡ് പിറ്റും വിവാഹിതരായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ഒമ്പത് വര്‍ഷത്തെ ലിവിങ് ടുഗദറിന് ശേഷം ഹോളിവുഡ് താരങ്ങളായ ആഞ്ചലീന ജോളിയും ബ്രാഡ് പിറ്റും വിവാഹിതരായി. വീഞ്ഞിന്റെ ലഹരി നുരയുന്ന ഫ്രാന്‍സിലെ കോറന്‍സില്‍ വെച്ച് ശനിയാഴ്ചയായിരുന്നു ഇവരുടെ വിവാഹം.

2011ല്‍ താരദമ്പതികള്‍ വാങ്ങിയ വൈന്‍ വിളയുന്ന 1,100 ഏക്കര്‍ എസ്‌റ്റേറ്റില്‍ വെച്ച് അതീവ രഹസ്യമായാണ് വിവാഹം നടന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ താരങ്ങളുടെ മക്കളായ ഡോക്‌സ്, പാക്‌സ്, സഹാറ, ഷിലോ, നോക്‌സ്, വിവിയന്‍ എന്നിവരും സാന്നിധ്യമറിയിച്ചിരുന്നു.

ഒരു ദശാബ്ദത്തിന് മുമ്പ് മിസ്റ്റര്‍ ആന്റ് മിസിസ് സ്മിത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയബദ്ധരാവുന്നത്. 2012ലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ജോളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബൈ ദ സീ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെ തിയറ്ററുകളില്‍ ഹിറ്റുകളൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ബ്രാഡ് പിറ്റ്.

ഹോളിവുഡില്‍ ബ്രാഞ്ചലീന എന്നറിയപ്പെടുന്ന താരജോഡികള്‍ വിവാഹക്കാര്യത്തിലും അത്ര മോശമല്ലെന്ന് തെളിയിച്ചവരാണ്.  2000ത്തില്‍ ജെന്നിഫര്‍ അനിസ്റ്റനെ വിവാഹം ചെയ്ത പിറ്റ് 2005ല്‍ ബന്ധം വേര്‍പെടുത്തുകയായിരുന്നു.

ആഞ്ചലീന ജോളിയുടെ മൂന്നാം വിവാഹമാണിത്.  1996ല്‍ ജോണി ലീ മില്ലറെ വിവാഹം ചെയ്ത് മൂന്ന് വര്‍ഷത്തിന് ശേഷം പിരിഞ്ഞ ആഞ്ചലീന പിന്നീട് വിവാഹം ചെയ്ത ബില്ലി ബോബുമായുള്ള ബന്ധവും ഉപേക്ഷിക്കുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more