| Tuesday, 1st February 2022, 9:26 am

നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; തമിഴ്‌നാട്ടില്‍ 14 വയസുകാരന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൂത്തുക്കുടി: നാല് വയസുകാരിയ ലൈംഗികമായി പീഡിപ്പിച്ച 14 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലാണ് സംഭവം നടന്നത്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കുട്ടി അയല്‍വാസിയായ പെണ്‍കുഞ്ഞിനെയാണ് ലൈംഗികമായി പീഡിപ്പിച്ചത്.

അച്ഛന്‍ നേരത്തെ തന്നെ മരിച്ച പ്രതി അമ്മയോടൊപ്പമാണ് താമസിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച വീടിന് മുന്നില്‍ നാലുവയസുകാരിക്കും സഹോദരനുമൊപ്പം കളിക്കുകയായിരുന്നു പ്രതി. ഈ സമയം കുഞ്ഞിന്റെ അച്ഛനും അമ്മയും വീട്ടിലില്ലായിരുന്നു.

ഇതിനിടയില്‍ കുഞ്ഞിനെ വീട്ടിലേക്ക് എടുത്തുകൊണ്ടു പോയ പ്രതി സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് അമ്മ കുളിപ്പിക്കുമ്പോള്‍ കുഞ്ഞ് വേദന കൊണ്ട് കരഞ്ഞതിനെ തുടര്‍ന്ന് വിലത്തിക്കുളം ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.

അമ്മയുടെ പരാതിപ്രകാരം വിലത്തിക്കുളം പൊലീസ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ കേസെടുത്തു. ലൈംഗിക അതിക്രമത്തിനുള്ള സെക്ഷന്‍ മൂന്ന്, നാല്, പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.


Content Highlight: boy-arrested-for-sexually-abusing-4-year-old-girl-in-tamil-nadu

Latest Stories

We use cookies to give you the best possible experience. Learn more